ഓസ്‌ട്രേലിയ ഡേ ജനുവരി 26ല്‍ നിന്ന് മാറ്റണമെന്ന നിവേദനത്തിന് വലിയ പിന്തുണ

ഓസ്‌ട്രേലിയ ഡേ ജനുവരി 26ല്‍ നിന്ന് മാറ്റണമെന്ന നിവേദനത്തിന് വലിയ പിന്തുണ
ഓസ്‌ട്രേലിയ ഡേ ജനുവരി 26ല്‍ നിന്ന് മാറ്റണമെന്ന നിവേദനത്തെ പിന്തുണക്കുമെന്ന് വിവിധ ആദിമ വര്‍ഗ്ഗ നേതാക്കള്‍ വ്യക്തമാക്കി. ആദിമ വര്‍ഗ്ഗ വിഭാഗക്കാര്‍ അധിനിവേശ ദിനമായിട്ടാണ് ജനുവരി 26നെ കാണുന്നത്. അതിനാല്‍ ഓസ്‌ട്രേലിയയുടെ ദേശീയ ദിനം മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാണ് ആവശ്യം. ഇതിനകം ഇരുപത്തി ഒന്നായിരത്തിലേറെ പേര്‍ ഈ നിവേദനത്തില്‍ ഒപ്പിട്ടുകഴിഞ്ഞു.

ആദിമവര്‍ഗ്ഗ വിഭാഗത്തിന് കൂടി വേദനകളില്ലാതെ സന്തോഷത്തോടെ ആഘോഷിക്കാന്‍ പറ്റിയ ഒരു ദിവസമാകണം ദേശീയ ദിനമെന്നാണ് നിവേദനത്തില്‍ പറയുന്നത്.

എന്നാല്‍ ഓസ്‌ട്രേലിയന്‍ ഡേ മാറ്റുന്നതില്‍ ഭൂരിഭാഗം ഓസ്‌ട്രേലിയക്കാരും പിന്തുണക്കുന്നില്ലെന്ന് അടുത്തകാലത്ത് വന്ന സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends