നരേന്ദ്ര മോദി ഫെബ്രുവരിയില്‍ അമേരിക്ക സന്ദര്‍ശിച്ചേക്കും; ട്രംപ്
പ്രധാന മന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയില്‍ വൈറ്റ് ഹൗസ് സന്ദര്‍ശിച്ചേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. 'ഞാന്‍ കുറെ നേരം അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചു. വൈറ്റ് ഹൗസ് സന്ദര്‍ശിക്കാന്‍ അദ്ദേഹം വരുന്നുണ്ട്. ഫെബ്രുവരിയില്‍ ആയിരിക്കും സന്ദര്‍ശനത്തിന് വരുന്നത്. തിങ്കളാഴ്ച രാവിലെ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് എല്ലാം സംസാരിച്ചത്'. ഇന്ത്യയുമായി തങ്ങള്‍ക്ക് വളരെ നല്ല ബന്ധമാണുള്ളതെന്നും ട്രംപ് പറഞ്ഞു.
2024ല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ട്രംപുമായി സംസാരിക്കുവാനുള്ള അവസരം ലഭിച്ച ലോക നേതാക്കന്മാരില്‍ ഒരാളാണ് നരേന്ദ്ര മോദി. ഇരുവരും നല്ല രീതിയിലുള്ള സൗഹൃദ ബന്ധമാണ് തുടരുന്നത്. നരേന്ദ്ര മോദിയും ഡൊണാള്‍ഡ് ട്രംപും 2019ല്‍ ഹ്യുസ്റ്റണിലും 2020ല്‍ ഫെബ്രുവരിയില്‍ അഹമ്മദാബാദിലും നടന്ന വിവിധ റാലികളിലും ആയിരകണക്കിന് ആളുകളെ അഭിസംബോധന ചെയ്തിട്ടുണ്ട്. ട്രംപ് ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപെട്ടപ്പോള്‍ ഇന്ത്യയിലേക്കാണ് അവസാനമായി വിദേശസന്ദര്‍ശനം നടത്തിയത്.