സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ആരോഗ്യ സേവനങ്ങള്‍ക്കും ഫെഡറല്‍ സര്‍ക്കാര്‍ 1.7 ബില്യണ്‍ ഡോളര്‍ അധിക ഫണ്ട് പ്രഖ്യാപിച്ചു.സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള ആശുപത്രികള്‍ക്ക് ഫെഡറല്‍ സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം 12 ശതമാനം വര്‍ദ്ധിപ്പിക്കുന്നതാണ് പുതിയ തീരുമാനം.
ആശുപത്രികളിലെ കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ ഇതു സഹായകരമാകുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ പറഞ്ഞു. മറ്റു സേവനങ്ങള്‍ക്കുള്ള കാലതാമസം കുറയ്ക്കാനും ഇതു സഹായകരമാകുമെന്നാണ് കരുതുന്നത്.
ന്യൂസൗത്ത് വെയില്‍സ് ആശുപത്രികളിലെ സൈക്യാട്രിസ്റ്റുകളുടെ കൂട്ടരാജിമൂലമുണ്ടായ സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കാന്‍ ഈ നീക്കം സഹായിക്കുമെന്ന് ഫെഡറല്‍ ആരോഗ്യമന്ത്രി മാര്‍ക്ക് ബട്‌ലര്‍ വ്യക്തമാക്കി.