ഓസ്‌ട്രേലിയയിലെ എല്ലാ കുട്ടികള്‍ക്കും ആഴ്ചയില്‍ മൂന്നുദിവസമെങ്കിലും ചൈല്‍ഡ് കെയര്‍ സബ്‌സിഡി നല്‍കുന്നതിനുള്ള ബില്ല് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ബില്ല് പാസായാല്‍ ഇത് ഒട്ടേറെ കുടുംബങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.
ചൈല്‍ഡ് കെയര്‍ സബ്‌സിഡി ലഭിക്കാന്‍ ആക്ടിവിറ്റി ടെസ്റ്റ് ഒഴിവാക്കുന്നതാണ് പുതിയ ബില്ല്. പുതിയ നിയമപ്രകാരം സബ്‌സിഡി ലഭിക്കാന്‍ മാതാപിതാക്കള്‍ ജോലി ചെയ്യുന്നവരോ ജോലി അന്വേഷിക്കുന്നവരോ ആകണമെന്ന് നിര്‍ബന്ധമില്ല. മൂന്നു ദിവസത്തെ ചൈല്‍ഡ് കെയര്‍ ഓരോ കുട്ടിയ്ക്കും വിദ്യാഭ്യാസത്തില്‍ മികച്ച തുടക്കം കിട്ടാന്‍ സഹായിക്കുമെന്ന് എര്‍ലി ചൈല്‍ഡ്ഹുഡ് എഡ്യുക്കേഷന്‍ മന്ത്രി വ്യക്തമാക്കി.