ഡീപ്പ് സീക്കിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് ചൈന

ഡീപ്പ് സീക്കിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് ചൈന
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ട് ആപ്പായ ഡീപ്പ് സീക്കിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് ചൈന. ദേശീയ സുരക്ഷയ്ക്ക് അപകടമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉപകരണങ്ങളില്‍ ഫെഡറല്‍ സര്‍ക്കാര്‍ ആപ്പ് നിരോധിച്ചത്.

സാമ്പത്തിക സങ്കേതിക വ്യാപാര പ്രശ്‌നങ്ങളുടെ രാഷ്ട്രീയവത്കരണമാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നടപടിയെന്ന് ചൈന കുറ്റപ്പെടുത്തി.

ഡാറ്റ ശേഖരിക്കാന്‍ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന വാദവും ചൈന നിഷേധിച്ചു.

Other News in this category



4malayalees Recommends