കേരളത്തിന്റെ സാമ്പത്തിക ഞെരുക്കത്തിന്റെ കാരണം കേന്ദ്രസര്‍ക്കാര്‍, പദ്ധതി വിഹിതം വെട്ടിക്കുറച്ചു'; വിമര്‍ശിച്ച് ധനമന്ത്രി

കേരളത്തിന്റെ സാമ്പത്തിക ഞെരുക്കത്തിന്റെ കാരണം കേന്ദ്രസര്‍ക്കാര്‍, പദ്ധതി വിഹിതം വെട്ടിക്കുറച്ചു'; വിമര്‍ശിച്ച് ധനമന്ത്രി
കേരള ബജറ്റ് 2025 അവതരണത്തില്‍ കേന്ദ്ര സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം. സംസ്ഥാനത്തിന്റെ ധന ഞെരുക്കത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. ധനകമ്മീഷന്‍ ഗ്രാന്റ് തുടര്‍ച്ചയായി വെട്ടിക്കുറക്കുന്നുവെന്നും പദ്ധതി വിഹിതം വെട്ടികുറക്കുന്നുവെന്നും കെഎന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി.

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണത്തിനിടെയായിരുന്നു ധനമന്ത്രിയുടെ വിമര്‍ശനം. കടമെടുക്കാന്‍ അനുവദനീയമായ പരിധിപോലും അനുവദിക്കുന്നില്ല. കിഫ്ബി വായ്പ കടമായി കണക്കാക്കുന്നു. കിഫ്ബി വായ്പ മുന്‍കാല പ്രാബല്യത്തോടെയാണ് കടപരിധിയില്‍പെടുത്തിയത്. 14-ാം ധനക്കമ്മീഷനില്‍ ഗ്രാന്റ് കൂടുമെന്ന് കരുതുന്നു. ഏതെങ്കിലും സംസ്ഥാനത്തിന് ഇനിയും ഗ്രാന്റ് കുറയ്ക്കാന്‍ ധനക്കമ്മീഷന് സാധിക്കാത്ത സ്ഥിതിയാണെന്നും കെഎന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി.

അതേസമയം സംസ്ഥാനത്തിന്റെ ധന സ്ഥിതി മെച്ചപ്പെട്ടതിന് കാരണം തനത് നികുതി വര്‍ദ്ധനയാണെന്നും ധനമന്ത്രി പറഞ്ഞു. 47660 കോടിയില്‍ നിന്ന് 81000 കോടിയിലേക്ക് നാല് വര്‍ഷം കൊണ്ട് വര്‍ധിപ്പിക്കാനായി. ധനകമ്മി 2.9% ആയി കുറഞ്ഞു. അനാവശ്യ ചെലവ് ഒഴിവാക്കിയും ചെലവിന് മുന്‍ഗണന തീരുമാനിച്ചുമാണ് പിടിച്ച് നിന്നത്. റവന്യു കമ്മി 1.58% ആയി കുറക്കാന്‍ സാധിച്ചു. സര്‍ക്കാരിന്റെ ചെലവുകള്‍ കൂടി. മുന്‍കാല ബാധ്യതകള്‍ കൊടുത്തുതീര്‍ക്കാനായത് കൊണ്ടാണ് ധനസ്ഥിതി മെച്ചപ്പെടുമെന്ന് പറയുന്നത്. കിഫ്ബിയോട് കേന്ദ്രം എതിര്‍പ്പ് ഉയര്‍ത്തുന്നു. മുഴുവന്‍ കിഫ്ബി പദ്ധതികളുടെയും ഭാരം സംസ്ഥാന ബജറ്റിന് മേലായി. സംസ്ഥാന ബജറ്റില്‍ നിന്നാണ് ഇപ്പോള്‍ പണം കണ്ടെത്തുന്നതെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

Other News in this category



4malayalees Recommends