രാജ്യത്തുടനീളം കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനാണ് തീരുമാനം.
ഓസ്‌ട്രേലിയന്‍ റിന്യൂവബിള്‍ എനര്‍ജി ഏജന്‍സി 2.4 മില്യണ്‍ ഡോളര്‍ ചിലവഴിക്കും .സൗത്ത് ഓസ്‌ട്രേലിയ, ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ എന്നിവിടങ്ങളിലായി മെട്രൊ പൊളിറ്റന്‍ റീജണല്‍ ഏരിയകളിലായി ഉടന്‍ തന്നെ 250 ലധികം ചാര്‍ജിങ് പോയന്റുകളാണ് സ്ഥാപിക്കുന്നത്.
ഓസ്‌ട്രേലിയയിലെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞിരുന്നു.ഡിസംബറില്‍ എണ്ണായിരത്തി മുന്നൂറിലധികം ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റപ്പോള്‍ ജനുവരിയില്‍ ഇത് നാലായിരത്തില്‍ താഴെയായി കുറഞ്ഞു.വീടുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയാത്തവരെ ആകര്‍ഷിക്കാനാണ് കൂടുതല്‍ ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്.