ഭവന പ്രതിസന്ധി പരിഹരിക്കുന്നതില്‍ നടപടിയെടുത്ത മികച്ച സംസ്ഥാനമായി സൗത്ത് ഓസ്‌ട്രേലിയ തെരഞ്ഞെടുക്കപ്പെട്ടു. ഹൗസിങ് ഇന്‍ഡസ്ട്രി അസോസിയേഷനാണ് വിവിധ സംസ്ഥാനങ്ങളുടെ റാങ്കിങ് പട്ടിക പുറത്തിറക്കിയത്.
രാജ്യത്ത് അഞ്ചു വര്‍ഷത്തിനുള്ളില്‍ പന്ത്രണ്ട് ലക്ഷം പുതിയ വീടുകളെന്ന ലക്ഷ്യം കൈവരിക്കാന്‍ സൗത്ത് ഓസ്‌ട്രേലിയയാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
റാങ്കിങ്ങ് പട്ടികയില്‍ ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിറ്ററി അവസാന സ്ഥാനത്താണുള്ളത്.
പുതിയ ഭവന പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതില്‍ വലിയ ഇടിവാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.