പ്രണയം നടിച്ച് യുവതികളില്‍ നിന്ന് പണം തട്ടി ; ഫോണില്‍ നിരവധി യുവതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍, പണം ഉപയോഗിച്ചത് ആര്‍ഭാടത്തിനും അനിയത്തിയുടെ വിവാഹത്തിനും ; ബിജെപിയുടെ യുവ നേതാവ് അറസ്റ്റില്‍
തമിഴ്‌നാട്ടില്‍ പ്രണയം നടിച്ച് യുവതികളില്‍ നിന്ന് പണം തട്ടിയ കേസില്‍ ബിജെപിയുടെ യുവനേതാവ് അറസ്റ്റില്‍. ചെങ്കല്‍പ്പേട്ട് നോര്‍ത്ത് ജില്ലാ യുവജന വിഭാഗം സെക്രട്ടറി തമിഴരശനെ ആണ് താംബരം പൊലീസ് അറസ്റ്റുചെയ്തത്.
യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇയാളുടെ ഫോണില്‍ പത്തിലേറെ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. യുവതികളില്‍ നിന്ന് തട്ടിയെടുത്ത പണവും സ്വര്‍ണാഭരണങ്ങളും ഉപയോഗിച്ച് സഹോദരിയുടെ വിവാഹം നടത്തിയെന്നും ആഡംബര കാര്‍ വാങ്ങിയെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. തമിഴരശനെ കോടതി 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.