ഹോട്ടലില്‍ മുറിയിലേക്ക് വിളിക്കും, അമ്മമാരോടും ചാറ്റിങ്: അധ്യാപകനെതിരെ ഗുരുതര ആരോപണവുമായി മരണപ്പെട്ട 19 കാരിയുടെ അമ്മ

ഹോട്ടലില്‍ മുറിയിലേക്ക് വിളിക്കും, അമ്മമാരോടും ചാറ്റിങ്: അധ്യാപകനെതിരെ ഗുരുതര ആരോപണവുമായി മരണപ്പെട്ട 19 കാരിയുടെ അമ്മ
കോന്നി മുറിഞ്ഞകല്ലില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകനെതിരെ ഗുരുതര ആരോപണവുമായി മരണപ്പെട്ട വിദ്യാര്‍ത്ഥിയുടെ അമ്മ രംഗത്ത്. അധ്യാപകന്‍ വിദ്യാര്‍ഥികളെ ഡേറ്റിങിനായി വിളിക്കാറുണ്ടെന്നും അമ്മമാരോടും ചാറ്റിങ് നടത്താറുണ്ടെന്നും ഗായത്രിയുടെ അമ്മ രാജി പറഞ്ഞു. വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചത് അധ്യാപകന്റെ മാനസിക പീഡനം മൂലമാണെന്നും അമ്മ പരാതിപ്പെട്ടു.

'പല പിള്ളരെയും ഡേറ്റിങിന് റൂമിലേക്ക് വിളിക്കുക. ഹോട്ടലില്‍ മുറിയെടുത്ത് ഡേറ്റിങിന് വിളിക്കുന്നുണ്ട്. മകളോടും ഇത്തരത്തില്‍ സംസാരിച്ചു. എന്റെ അച്ഛനും അമ്മയും നല്ല രീതിയിലാണ് പഠിപ്പിക്കുന്നതെന്നും അതിന്റെ ആവശ്യമില്ലെന്നും മകള്‍ മറുപടി നല്‍കിയെന്നും' അമ്മ പറഞ്ഞു.

19 വയസുകാരി ചിറ്റാര്‍ സ്വദേശിനി ഗായത്രി അടൂരിലെ അഗ്നിവീര്‍ റിക്രൂട്ട്മെന്റ് പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ഥിയായിരുന്നു. ഇവിടുത്തെ അധ്യാപകന്‍ മാനസികമായി പീഡിപ്പിച്ചു എന്നാണ് അമ്മ ആരോപിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് വീട്ടില്‍ തൂങ്ങിയ നിലയില്‍ ഗായത്രിയെ കണ്ടെത്തിയത്.





Other News in this category



4malayalees Recommends