വഴക്കിനിടെ ഭാര്യയെ അടിച്ചുകൊന്നു, മണിക്കൂറുകളോളം മൃതദേഹത്തിനരികെ; ഒടുവില്‍ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറഞ്ഞ് യുവാവ്

വഴക്കിനിടെ ഭാര്യയെ അടിച്ചുകൊന്നു, മണിക്കൂറുകളോളം മൃതദേഹത്തിനരികെ; ഒടുവില്‍ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറഞ്ഞ് യുവാവ്
ത്രിപുരയിലെ വെസ്റ്റ് ത്രിപുര ജില്ലയില്‍ വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടെ ഭാര്യയെ അടിച്ചുകൊന്ന് യുവാവ്. മണിക്കൂറുകളോളം മൃതദേഹവുമായി വീട്ടില്‍ തന്നെ കഴിഞ്ഞതിന് ശേഷമാണ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി സ്വന്തം കുറ്റം ഏറ്റുപറഞ്ഞത്. വീട്ടില്‍ വച്ച് ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് യുവാവ് ക്രൂരകൃത്യം നടത്തിയത്.

ശ്യാംലാല്‍ ദാസ് എന്ന 40കാരനാണ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറഞ്ഞത്. ഭാര്യ സ്വപ്നയെ കുടുംബ കലഹത്തെ തുടര്‍ന്ന് താന്‍ തലയ്ക്കടിച്ച് കൊന്നെന്ന് പൊലീസുകാരെ അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു ഈ സംഭവം. ചില വീട്ടുകാര്യങ്ങള്‍ പറഞ്ഞ് വഴക്കുണ്ടായി ഒടുവില്‍ ഭാരമുള്ള വസ്തു ഉപയോഗിച്ച് തലയ്ക്കടിച്ച് സ്വപ്നയെ കൊല്ലുകയായിരുന്നു.

രാത്രി കൊലപാതകം നടത്തിയ ശേഷം പിറ്റേ ദിവസം ഉച്ച വരെ മൃതദേഹവുമായി ശ്യാംലാല്‍ ദാസ് വീട്ടില്‍ കഴിഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 1.20ഓടെയാണ് പൊലീസ് സ്റ്റേഷനിലെത്തി കാര്യം പറയുന്നത്. വിവരമറിഞ്ഞ ഉടന്‍ ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളുടെ വീട്ടിലെത്തി. ഭാര്യ വീട്ടില്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയാണെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. വീട്ടില്‍ നിന്ന് മൃതദേഹം കണ്ടെടുത്തതിന് ശേഷം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ശ്യാംലാല്‍ ദാസിനെ അറസ്റ്റ് ചെയ്തു.

Other News in this category



4malayalees Recommends