രാഷ്ട്രീയ സംഭാവനകള്‍ നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമം സംബന്ധിച്ച് സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ ധാരണയിലെത്തി.
പരിഷ്‌കാരങ്ങള്‍ പ്രകാരം സ്ഥാനാര്‍ത്ഥികള്‍ക്ക് അമ്പതിനായിരം ഡോളര്‍ മാത്രമാണ് സംഭാവനയായി നല്‍കാന്‍ സാധിക്കുന്നത്. കൂടാതെ അയ്യായിരം ഡോളറില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കുന്നത് ഡിക്ലെയര്‍ ചെയ്യണമെന്നും ബില്ലില്‍ പ്രതിപാദിക്കുന്നു.
രാഷ്ട്രീയത്തില്‍ പണമിടപാട് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാന്‍ ബില്ല് സഹായിക്കുമെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു.
ലേബറും ലിബറല്‍ സഖ്യവും തമ്മില്‍ ധാരണയായതോടെ ഈ ബില്ല് നാളെ പാര്‍ലമെന്റില്‍ പാസാക്കും.
എന്നാല്‍ ഇത് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളേയും ചെറുപാര്‍ട്ടികളേയും ബാധിക്കുമെന്ന് നിരവധി സ്വതന്ത്ര എംപിമാര്‍ ആരോപണം ഉന്നയിച്ചു.