ഉരുക്കിനും അലൂമിനിയത്തിനും അമേരിക്ക പ്രഖ്യാപിച്ച തീരുവയില്‍ ഓസ്‌ട്രേലിയയ്ക്ക് ഇളവ് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു.
25 ശതമാനം താരിഫ് ഏര്‍പ്പെടുത്താനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടിരിക്കുന്നത്.
ഓസ്‌ട്രേലിയയ്ക്ക് ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നുവെങ്കിലും ഉത്തരവില്‍ അക്കാര്യമില്ല. ഓസ്‌ട്രേലിയയ്ക്ക് ഇളവു നല്‍കുന്നതില്‍ ട്രംപിന്റെ വാണിജ്യകാര്യ ഉപദേഷ്ടാവ് എതിരാണെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് ആല്‍ബനീസ് പറഞ്ഞു.
ഓസ്‌ട്രേലിയ അടുത്ത സുഹൃത്താണെന്നും ആന്റണി ആല്‍ബനീസ് നല്ല വ്യക്തിയാണെന്നുമെല്ലാം ട്രംപ് നേരത്തെ പറഞ്ഞിരുന്നെങ്കിലും ഉത്തരവില്‍ താരിഫ് വിഷയത്തില്‍ കൃത്യമായ നിലപാട് അദ്ദേഹവും അറിയിച്ചിരുന്നില്ല.