പാലക്കാട് ഭര്‍തൃ ഗൃഹത്തില്‍ യുവതി ജീവനൊടുക്കിയ സംഭവം ; ഭര്‍ത്താവും പെണ്‍സുഹൃത്തും അറസ്റ്റില്‍

പാലക്കാട് ഭര്‍തൃ ഗൃഹത്തില്‍ യുവതി ജീവനൊടുക്കിയ സംഭവം ; ഭര്‍ത്താവും പെണ്‍സുഹൃത്തും അറസ്റ്റില്‍
പാലക്കാട് ഭര്‍തൃ ഗൃഹത്തില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവും പെണ്‍സുഹൃത്തും അറസ്റ്റില്‍. മരിച്ച റന്‍സിയയുടെ ഭര്‍ത്താവ് ഷെഫീഖ്, ഇയാളുടെ പെണ്‍സുഹൃത്ത് ജംസീന എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജംസീന റന്‍സിയയെ ഫോണില്‍ വിളിച്ചതായും മോശമായി സംസാരിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ ജംസീന റന്‍സിയയെ ബോഡി ഷെയിമിങ് നടത്തുകയും ചെയ്തു. ഇരുവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഈ മാസം അഞ്ചിന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് റന്‍സിയയെ ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഷെഫീഖ് വീട്ടിലെത്തിയപ്പോഴാണ് റന്‍സിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സുഹൃത്തുക്കളെ വിളിച്ച് ഇയാള്‍ റന്‍സിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

റന്‍സിയയെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. റന്‍സിയയും ഷെഫീഖും തമ്മില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് കുടുംബം പറഞ്ഞിരുന്നു. ഷെഫീഖ് നിരന്തരം റന്‍സിയയെ പീഡിപ്പിച്ചിരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിരുന്നു.


Other News in this category



4malayalees Recommends