മഹാകുംഭമേളയിലെ വൈറല്‍ താരം മൊണാലിസ പ്രണയ ദിനത്തില്‍ കേരളത്തിലെത്തുകയാണ്. ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ ജ്വല്ലറി ഉത്ഘാടനത്തിനാണ് മൊണാലിസ കോഴിക്കോടെത്തുന്നത്. ഫെബ്രുവരി 14 ന് രാവിലെ 10.30ന് താന്‍ കോഴിക്കോട് എത്തുമെന്ന് മൊണാലിസ പറയുന്ന ഒരു വീഡിയോ ബോബി ചെമ്മണ്ണൂര്‍ സോഷ്യല്‍മീഡിയയില്‍ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.
15 ലക്ഷം രൂപയാണ് ' മൊണാലിസ' എന്ന് അറിയപ്പെടുന്ന മോണി ബോന്‍സ്ലെയെ കേരളത്തിലെത്തിക്കാനായി ബോച്ചെ നല്‍കുന്നതെന്നാണ് അറിയുന്നത്. സാധാരണയായി ജ്വല്ലറി ഉത്ഘാടനത്തിനെത്തുന്ന സെലിബ്രിറ്റികള്‍ക്ക് സ്വര്‍ണം നല്‍കാറുണ്ട്. ബോച്ചെ കുറഞ്ഞത് രണ്ടു പവന്റെയെങ്കിലും സ്വര്‍ണം മൊണാലിസയ്ക്ക് നല്‍കും എന്ന കമന്റുകളും സമൂഹമാധ്യമത്ില്‍ പലരും പങ്കുവയ്ക്കുന്നുണ്ട്. ഇതിനിടെ ആ കുട്ടിക്ക് എഴുതാനും വായിക്കുവാനും അറിയില്ല. കേരളത്തില്‍ വന്നുപോകുന്നതിന് മുമ്പ് സ്വന്തം പേര് എഴുതുവാനെങ്കിലും ആ കുട്ടിയെ പഠിപ്പിക്കണം. വിദ്യാഭ്യാസത്തിന്റെ മൂല്യം അവര്‍ അവരുടെ നാട്ടില്‍ പോയി അവതരിപ്പിക്കട്ടെ, കുറച്ചെങ്കിലും വിദ്യ കിട്ടുന്നത് നല്ലതല്ലേ എന്നും കമന്റുണ്ട്.
ആരേയും ആകര്‍ഷിക്കുന്ന ചാരക്കണ്ണുകളും സുന്ദരമായ ചിരിയുമാണ് മാല വില്‍പ്പനക്കാരിയായ മൊണാലിയ എന്ന മോണി ബോസ്ലെയെ വൈറലാക്കിയത്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയാണ്. ഇപ്പോള്‍ താരത്തിന് സിനിമാ അവസരവും ലഭിച്ചിട്ടുണ്ട്.
മൊണാലിസ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുമെന്ന് സംവിധായകന്‍ സനോജ് മിശ്ര പറഞ്ഞിരുന്നു.