അയോധ്യ കേസില്‍ പരിഹാരം കണ്ടെത്താന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചുവെന്ന വാദം തള്ളി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ്

അയോധ്യ കേസില്‍ പരിഹാരം കണ്ടെത്താന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചുവെന്ന വാദം തള്ളി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ്
അയോധ്യ കേസില്‍ പരിഹാരം കണ്ടെത്താന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചുവെന്ന വാദം തള്ളി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ബിബിസിയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത് സംബന്ധിച്ച അവതാരകന്റെ ചോദ്യത്തിന് അത് പൂര്‍ണമായും തെറ്റാണ് എന്നായിരുന്നു ചന്ദ്രചൂഡ് പ്രതികരിച്ചത്. തന്റെ പ്രതികരണത്തിന്റെ ഒരു ഭാഗം മാത്രമാണ് പ്രചരിച്ചത്. അത് തെറ്റാണെന്ന് വീണ്ടും വ്യക്തമാക്കുന്നുവെന്നും ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

ചന്ദ്രചൂഡിന്റെ തന്നെ വിവാദ വിധിന്യായങ്ങള്‍, സുപ്രീംകോടതിയുടെ മേലുള്ള രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ തുടങ്ങി കടുത്ത ചോദ്യങ്ങളായിരുന്നു അഭിമുഖത്തില്‍ ഉയര്‍ന്നത്. രാഷ്ട്രീയ ഇടപെടലുകളെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവേ, സുപ്രീംകോടതി രാഷ്ട്രീയ സമ്മര്‍ദങ്ങളില്‍ സ്വാധീനിക്കപ്പെടുന്നില്ലെന്ന് ചന്ദ്രചൂഡ് വ്യക്തമാക്കി.

ഗണേശ ചതുര്‍ത്ഥിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ് ജസ്റ്റിസിന്റെ വസതി സന്ദര്‍ശിച്ചത് പോലുള്ള കാര്യങ്ങള്‍ ജുഡീഷ്യറിയുടെ സമഗ്രതയില്‍ വിട്ടുവീഴ്ചക്ക് കാരണമാകുമെന്ന വാദവും അദ്ദേഹം തള്ളി. കേസുകള്‍ തീര്‍പ്പാക്കുന്നതിനോ വിധി പ്രസ്താവത്തിനോ ഇത്തരം കാര്യങ്ങളുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സന്ദര്‍ശത്തിന് ശേഷവും അതിന് മുന്‍പും സര്‍ക്കാരിനെതിരായ വിധികള്‍ പ്രസ്താവിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെയും അദ്ദേഹം ന്യായീകരിച്ചു. ഭരണഘടനയുടെ യഥാര്‍ത്ഥ അന്തസത്തയോട് യോജിക്കുന്ന വിധിയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.


Other News in this category



4malayalees Recommends