പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ബാധിച്ചവരില്‍ 80 ശതമാനം പേര്‍ക്കും രോഗം പടര്‍ന്ന ശേഷം മാത്രം രോഗ നിര്‍ണ്ണയം ; ഓരോ വര്‍ഷവും യുകെയില്‍ 10800 പുതിയ കേസുകള്‍ ; മൂന്നാമത്തെ സ്റ്റേജില്‍ തിരിച്ചറിച്ച എന്‍എച്ച്എസ് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് പറയുന്നു

പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ബാധിച്ചവരില്‍ 80 ശതമാനം പേര്‍ക്കും രോഗം പടര്‍ന്ന ശേഷം മാത്രം രോഗ നിര്‍ണ്ണയം ; ഓരോ വര്‍ഷവും യുകെയില്‍ 10800 പുതിയ കേസുകള്‍ ; മൂന്നാമത്തെ സ്റ്റേജില്‍ തിരിച്ചറിച്ച എന്‍എച്ച്എസ് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് പറയുന്നു
45 വയസ്സില്‍ രണ്ടു കുട്ടികളേയും കുടുംബത്തേയും കണ്ണീരിലാഴ്ത്തുകയാണ് ക്ലെയര്‍ ഹണിവുഡിന്റെ രോഗ ബാധ. പാന്‍ക്രിയാറ്റിക് കാന്‍സറിന്റെയും ഐബിഎസിന്റെയും ലക്ഷണം ഒന്നായതിനാല്‍ രോഗം തിരിച്ചറിഞ്ഞത് അവസാന ഘട്ടത്തിലാണെന്ന് അവര്‍ പറയുന്നു. ഇനി 18 മാസം മാത്രമാണ് ഡോക്ടര്‍മാര്‍ ഇവര്‍ക്ക് ആയുസ്സുള്ളതായി പറയുന്നത്.

കടുത്ത വയറുവേദനയാണ് അനുഭവപ്പെട്ടത്. എന്നാല്‍ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം മൂലമെന്നാണ് ഇവര്‍ കരുതിയത്.

ഡോക്ടര്‍മാര്‍ പരിശോധന നടത്തിയെങ്കിലും രോഗം തിരിച്ചറിയാന്‍ വൈകി. വേദന അസഹനീയമായിരുന്നു, ചര്‍മ്മത്തിലും ശരീര ഭാഗങ്ങളിലും മഞ്ഞ നിറം അനുഭവപ്പെട്ടു. ശരീരത്തിലെ വിഷ വസ്തുക്കളെ നീക്കം ചെയ്യുന്ന പാന്‍ക്രിയാസ് പ്രവര്‍ത്തിക്കാത്തതിന്റെ സൂചനകള്‍ ശരീരത്തില്‍ കണ്ടുതുടങ്ങി. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമാണ് പാന്‍ക്രിയാസ് കാന്‍സര്‍ തിരിച്ചറിഞ്ഞത്.

കീമോ തെറാപ്പി ചെയ്താലും ഒന്നര വര്‍ഷത്തില്‍ കൂടുതല്‍ ആയുസ് നീട്ടാന്‍ ബുദ്ധിമുട്ടാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

യുകെയില്‍ ഓരോ വര്‍ഷവും ഏകദേശം 10800 പുതിയ പാന്‍ക്രിയാറ്റ് ക്യാന്‍സര്‍ കേസുകളുണ്ടാകുന്നുണ്ടെന്നാണ് കണക്കുകള്‍.

വയറുവേദന, നടുവേദന, മഞ്ഞപ്പിത്തം, ശരീര ഭാരം കുറയല്‍, ദഹനക്കേട്, വിശപ്പില്ലായ്മ എന്നിവയാണ് ലക്ഷണങ്ങള്‍. 80 ശതമാനം പേരും രോഗം പടര്‍ന്ന ശേഷമാണ് രോഗ നിര്‍ണ്ണയം നടത്തുന്നത്. ഗൗരവമുള്ള സാഹചര്യമാണ്. നേരത്തെ ചികിത്സ തേടണമെന്നും എന്‍എച്ച്എസ് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായ ക്ലെയര്‍ പറഞ്ഞു.

Other News in this category



4malayalees Recommends