ഗതാഗത കുരുക്കില്‍പ്പെട്ടു, പരീക്ഷ തുടങ്ങാന്‍ 20 മിനിറ്റ് ; പാരച്യൂട്ടില്‍ പറന്നെത്തി യുവാവ്
ഗതാഗത കുരുക്കില്‍ പെട്ടതോടെ സമയത്ത് പരീക്ഷയ്‌ക്കെത്താന്‍ കഴിയില്ലെന്ന് മനസിലാക്കിയ യുവാവ് പരീക്ഷാ കേന്ദ്രത്തിലേക്ക് പറന്നിറങ്ങിയത് പാരച്യൂട്ടില്‍. പശ്ചിമ മഹാരാഷ്ട്രയിലെ സത്താറ പര്‍സാണി ഗ്രാമത്തിലെ സമര്‍ഥ് മഹാങ്കഡെ എന്ന കോളേജ് വിദ്യാര്‍ത്ഥിയുടേതായിരുന്നു വ്യത്യസ്ത യാത്ര. പരീക്ഷ തുടങ്ങാന്‍ 20 മിനിറ്റ് ബാക്കിയുള്ളപ്പോള്‍ റോഡിലൂടെ സമയത്ത് എത്തില്ലെന്ന് മനസിലാക്കിയതോടെയാണ് പാരച്യൂട്ട് ഉപയോഗിക്കാന്‍ തീരുമാനിച്ചത്.
പാരാഗ്ലൈഡിങ്ങില്‍ പരിശീലനം നടത്താറുള്ള സമര്‍ഥ് മഹാങ്കഡെ, വിദഗ്ധനായ ഗോവിന്ദ് യവാളെയുടെ സഹായം കൂടി തേടുകയായിരുന്നു.ഇരുവരും ചേര്‍ന്നാണ് പാഞ്ചഗണി ഹില്‍ സ്റ്റേഷനില്‍ നിന്നു പറന്നുയര്‍ന്നത്. പരീക്ഷ തുടങ്ങാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കേ സാമര്‍ഥ് സെന്ററില്‍ എത്തുകയും ചെയ്തു.