പതിവില തട്ടിപ്പില്‍ വാദങ്ങള്‍ പൊളിയുന്നു; ആനന്ദ് കുമാര്‍ എന്‍ജിഒ ഫെഡറേഷന്റെ ആജീവനാന്ത ചെയര്‍മാന്‍, സ്ഥാപക അംഗങ്ങളില്‍ അനന്തു കൃഷ്ണനും
പാതി വില തട്ടിപ്പ് കേസിന്റെ നിര്‍ണായക രേഖകള്‍ പുറത്ത്. തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്ന ആനന്ദ് കുമാറിന്റെ വാദങ്ങള്‍ പൊളിയുന്നു. ആനന്ദ് കുമാര്‍ എന്‍ജിഒ ഫെഡറേഷന്റെ ആജീവനാന്ത ചെയര്‍മാന്‍ ആണെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ട്രസ്റ്റിന്റെ പൂര്‍ണ അധികാരി ആനന്ദ് കുമാറെന്ന് ട്രസ്റ്റ് ഡീഡ് രേഖയില്‍ വ്യക്തമാണ്. അഞ്ചാംഗ സ്ഥാപക അംഗങ്ങളില്‍ അനന്തു കൃഷ്ണനും ഉള്‍പ്പെടുന്നു.