മനസിന്റെ ആരോഗ്യം ഗൗരവത്തോടെ കാണേണ്ടവരാണ് നമ്മള്‍. പ്രത്യേകിച്ച് ആത്മഹത്യാ നിരക്ക് കൂടുമ്പോള്‍ ഓരോരുത്തരും അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങളും അതിന് വേണ്ട പരിഹാരങ്ങളും ചര്‍ച്ചയാകാറുമുണ്ട്. എന്നാല്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സ്ഥിതിയെ കുറിച്ച് ബിബിസി കൊണ്ടുവന്ന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്.
സ്‌കോട്‌ലന്‍ഡിലെ ഏറ്റവും വലിയ കുട്ടികളുടെ മാനസികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സുമാര്‍ മോശം അനുഭവമാണ് സമ്മാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗ്ലാസ്‌ഗോയിലെ സ്‌പെഷ്യലിസ്റ്റ് എന്‍എച്ച്എസ് യൂണിറ്റായ സ്‌കൈ ഹൗസിലെ നഴ്‌സുമാരെ കുറിച്ചാണ് കുട്ടികള്‍ വ്യാപകായി പരാതി പറയുന്നത്. ഭയപ്പെടുത്തുന്ന ഓര്‍ക്കാനാഗ്രഹിക്കാത്ത മുഖങ്ങളെന്നാണ് വിമര്‍ശനം.
മാനസിക പ്രശ്‌നത്തില്‍ ആത്മഹത്യയ്ക്ക് ശ്രമച്ചവരെ നഴ്‌സുമാര്‍ പരിഹസിച്ചതായി ബിബിസിയോട് കുട്ടികള്‍ തുറന്നുപറഞ്ഞു. മൃഗത്തെ പോലെ പെരുമാറി. ചിലപ്പോള്‍ രോഗികളെ വലിച്ചുകൊണ്ടുപോകും. ബലപ്രയോഗവും മുറിവേല്‍പ്പിക്കലും വരെയുണ്ടെന്നാണ് ആരോപണം.
റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മാപ്പു ചോദിച്ച് എന്‍എച്ച്എസ് ഗ്രേറ്റര്‍ ഗ്ലാസ്‌ഗോയും രംഗത്തുവന്നു.
കിഡ്‌സ് ഓണ്‍ ദി സെക്യാട്രിക് വാര്‍ഡ് ഡോക്യുമെന്ററി നിര്‍മ്മിക്കവേ ബിബിസി പ്രതിനിധികള്‍ 28 രോഗികളോട് വിവരങ്ങള്‍ തേടി. പലരും തങ്ങള്‍ക്ക് നരക തുല്യ അനുഭവമുണ്ടായെന്നാണ് വിശദീകരിച്ചത്.