വാറ്റ് ഈടാക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് തങ്ങളും താരിഫ് ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ബ്രിട്ടനെ ആശങ്കയിലാക്കുകയാണ്. ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയില്‍ ഏകദേശം 24 ബില്യണ്‍ പൗണ്ടിന്റെ ആഘാതമാണ് ഈ തീരുമാനത്തിലൂടെയുണ്ടാകുക എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
ബ്രിട്ടനില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 21 ശതമാനം ലെവി ചുമത്തുമെന്നാണ് പ്രഖ്യാപനം.
ഓരോ രാജ്യങ്ങളുടെ കാര്യത്തിലും പ്രത്യേകമായ പരിഗണിച്ചുള്ള തീരുമാനമാണ് ട്രംപ് കൈക്കൊള്ളുന്നത്. ബ്രിട്ടന്റെ കാര്യത്തിലെ സമീപനവും നിര്‍ണ്ണായകാണ്.
നിലവില്‍ യുഎസില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും 20 ശതമാനം വാറ്റാണ് ബ്രിട്ടന്‍ ചുമത്തുന്നത്. ഇതേ അളവില്‍ താരിഫ് അടക്കേണ്ടിവന്നാല്‍ യുകെയുടെ സാമ്പത്തിക വളര്‍ച്ചയില്‍ 0.4 ശതമാനം പോയന്റ് കുറവു വരും. രണ്ടു വര്‍ഷക്കാലത്തിനിടെയുള്ള കണക്കുകള്‍ വലിയ മുന്നറിയിപ്പാണ് നല്‍കുന്നത്.
ബിസിനസ് മേഖലയെ സാരമായി ബാധിക്കുന്നതാണ് ട്രംപിന്റെ തീരുമാനം. ഓട്ടോമോട്ടീവ്, ഫാര്‍മസ്യൂട്ടിക്കല്‍, ഫുഡ് ആന്‍ഡ് ബിവറേജസ് എന്നീ മേഖലകളെ ബാധിക്കും. യുകെയ്ക്ക് താരിഫ് ഇളവുകള്‍ അനിവാര്യമാണ്. അതിനാല്‍ തന്നെ ട്രംപിന്റെ തീരുമാനം നിര്‍ണ്ണായകമാകും.