വീക്കെന്‍ഡില്‍ മഞ്ഞും, ആലിപ്പഴവര്‍ഷവും ശക്തമാക്കി അപൂര്‍വ്വമായ ഫ്രീസിംഗ് മഴ നോര്‍ത്തേണ്‍ ഇംഗ്ലണ്ടിനെ തേടിയെത്തുന്നു. നോര്‍ത്ത് ഈസ്റ്റ്, കംബ്രിയ, യോര്‍ക്ക്ഷയര്‍ ഉള്‍പ്പെടെ മേഖലകളില്‍ മഞ്ഞിനും, ഐസിനുമുള്ള മഞ്ഞ ജാഗ്രതാ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 2 വരെയാണ് ഇത് നിലവിലുള്ളത്.
ഉയര്‍ന്ന പ്രദേശങ്ങളില്‍ രണ്ട് ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. ഇതോടൊപ്പം ഫ്രീസിംഗ് മഴയ്ക്കും സാധ്യതയുണ്ട്. യാത്രകളില്‍ തടസ്സങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ടെന്നാണ് ആളുകള്‍ വ്യക്തമാക്കുന്നത്. യുകെയില്‍ അപൂര്‍വ്വമായി കാണുന്ന ഫ്രീസിംഗ് മഴ ഇക്കുറി നേരിടണമെന്ന് മെറ്റ് വ്യക്തമാക്കുന്നു.
ഐസ് രൂപത്തില്‍ പെയ്യുന്ന മഴയായതിനാല്‍ അപകടസാധ്യതയും നിലനില്‍ക്കുന്നു. ഐസിന്റെ ഭാരം വര്‍ദ്ധിച്ചാല്‍ ഇത് മരങ്ങള്‍ക്കും, പവര്‍ കേബിളുകള്‍ക്കും മുകളില്‍ പതിക്കുന്നതാണ് അപകടം സൃഷ്ടിക്കുക. കൂടാതെ റോഡുകളിലും, വഴിയോരങ്ങളും ഐസ് റിങ്കുകളായി മാറുകയും ചെയ്യും. വ്യോമയാത്രക്കും ഇത് അപകടകരമാണ്.
സ്‌കോട്ട്‌ലണ്ടിലെ ഉയര്‍ന്ന പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. സതേണ്‍ വെയില്‍സ്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ ശക്തമായ മഴയും പെയ്തിറങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. നേരത്തെ ലണ്ടനും, ബര്‍മിംഗ്ഹാമും ഉള്‍പ്പെടെ ആറ് നഗരങ്ങളില്‍ ഒരാഴ്ചയായി സൂര്യവെളിച്ചം വീണിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ സ്ഥിരീകരിച്ചിരുന്നു.