കേരളത്തില്‍ മാന്യമായി ജീവിക്കാന്‍ സൗകര്യങ്ങളില്ല; ചെറുപ്പക്കാര്‍ക്കു പ്രത്യാശ കൊടുക്കാന്‍ പറ്റുന്നില്ല; മിടുക്കരായ മലയാളികള്‍ നാടുവിടുന്നു; വിമര്‍ശനവുമായി ചങ്ങനാശേരി ആര്‍ച്ച് ബിഷപ്

കേരളത്തില്‍ മാന്യമായി ജീവിക്കാന്‍ സൗകര്യങ്ങളില്ല; ചെറുപ്പക്കാര്‍ക്കു പ്രത്യാശ കൊടുക്കാന്‍ പറ്റുന്നില്ല; മിടുക്കരായ മലയാളികള്‍ നാടുവിടുന്നു; വിമര്‍ശനവുമായി ചങ്ങനാശേരി ആര്‍ച്ച് ബിഷപ്
ചെറുപ്പക്കാര്‍ക്കു പ്രത്യാശ കൊടുക്കാന്‍ പറ്റുന്ന നാടാണു കേരളമെന്നു പറയാന്‍ പറ്റില്ലെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍. മിടുക്കരായ മലയാളികള്‍ മറുദേശങ്ങളില്‍ പോയി പരദേശിയായി മാറുകയാണ്. അല്‍പം സാമ്പത്തിക അഭിവൃദ്ധിക്കു വേണ്ടി വിദേശിയുടെ മുന്‍പില്‍ കൈനീട്ടി നില്‍ക്കുന്നു. അന്തസ്സായി കൃഷി ചെയ്തു ജീവിക്കാന്‍ വക ലഭിക്കുമെങ്കില്‍, മാന്യമായ തൊഴില്‍ അവസരമുണ്ടെങ്കില്‍ അവരാരെങ്കിലും സ്വന്തം വീടുവിട്ട് കരുതുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

മലയോര കര്‍ഷകരെ അവിടെനിന്ന് ആട്ടിപ്പായിക്കാന്‍ ശ്രമം നടക്കുന്നു. മലയോര കര്‍ഷകന്റെ ജീവിതം കേരളത്തിനു വലിയ സംഭാവന നല്‍കിയിട്ടുണ്ട്. സ്വന്തം നാട്ടില്‍ ജീവിക്കാനാഗ്രഹിക്കുന്ന ജനം എന്തുകൊണ്ടാണ് അന്യനാടുകളില്‍ പോകുന്നത്? മാന്യമായി ജീവിക്കാന്‍ ഇവിടെ സൗകര്യമില്ലാത്തതു കൊണ്ടാണു പോകുന്നത്. ഈ സാഹചര്യത്തിലാണു മലയോര കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിശോധിക്കേണ്ടത്.

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഒട്ടേറെപ്പേര്‍ മരിക്കുമ്പോള്‍, നിഷ്‌ക്രിയമായും നിര്‍വികാരമായും നോക്കിനില്‍ക്കുകയാണു ഭരണകൂടം. കേന്ദ്രം പറയുന്നു, കേരളത്തിന്റെ പ്രശ്നമാണെന്ന്. കേരളമാകട്ടെ കേന്ദ്രത്തിന്റെ പ്രശ്നമാണെന്നും പറയുന്നു. നഷ്ടപ്പെടുന്നതു നമുക്കാണ്. കഴിഞ്ഞ ഒരാഴ്ചയില്‍ കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ 4 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. ഒരു മാസത്തിനിടെ 11 പേര്‍ കൊല്ലപ്പെട്ടു. ജനത്തിന്റെ ജീവനു വിലയില്ലാതെ ഭരണകൂടങ്ങള്‍ പെരുമാറുമ്പോള്‍ നമുക്കെങ്ങനെ നിരത്തില്‍ ഇറങ്ങാതിരിക്കാനാകുമെന്ന് അദേഹം ചോദിച്ചു.

Other News in this category



4malayalees Recommends