യൂറോപ്യന്‍ രാജ്യങ്ങളെ ഭയപ്പെടുത്തി അനധികൃത കുടിയേറ്റം ; ഓസ്ട്രിയന്‍ നഗരത്തില്‍ 14 കാരനെ കുത്തി കൊലപ്പെടുത്തി സിറിയന്‍ അഭയാര്‍ത്ഥി

യൂറോപ്യന്‍ രാജ്യങ്ങളെ ഭയപ്പെടുത്തി അനധികൃത കുടിയേറ്റം ; ഓസ്ട്രിയന്‍ നഗരത്തില്‍ 14 കാരനെ കുത്തി കൊലപ്പെടുത്തി സിറിയന്‍ അഭയാര്‍ത്ഥി
മ്യൂണിക്കില്‍ അഫ്ഗാന്‍ അഭയാര്‍ത്ഥി നടത്തിയ ആക്രമണത്തിന് പിന്നാലെ മറ്റൊരു ഭീകരാക്രമണം കൂടി. ഓസ്ട്രിയന്‍ നഗരമായ വില്ലക്കിലാണ് സിറിയന്‍ അഭയാര്‍ത്ഥി 14 കാരനെ നടുറോഡില്‍ കുത്തി കൊലപ്പെടുത്തിയത്. റോഡിലൂടെ നടന്നുപോകുന്ന കൗമാരക്കാരനാണ് ഇരയായത്. അഞ്ചു പേരെ കൂടി കുത്തി പരിക്കേല്‍പ്പിച്ചു.

നഗര കേന്ദ്രത്തിലെ പ്രധാന ചത്വരത്തിന് സമീപം വൈകീട്ട് നാലിനാണ് സംഭവം. അക്രമിയായ 23 കാരന്‍ അറസ്റ്റിലായി. കുത്തേറ്റ അഞ്ചു പേരില്‍ രണ്ടു പേരുടെ നില ഗുരുകരമാണ്.

അതിനിടെ പൊലീസുകാര്‍ക്ക് നേരെ ചൂണ്ടുവിരല്‍ ചൂണ്ടി നില്‍ക്കുന്ന അക്രമിയുടെ ചിത്രം പുറത്തുവന്നു. അഹമ്മദ് ജി എന്നയാളാണ് അക്രമിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യൂറോപ്പില്‍ അഭയാര്‍ത്ഥികളായി എത്തുന്നവര്‍ തുടര്‍ച്ചയായി നടത്തുന്ന അക്രമങ്ങളില്‍ യൂറോപ്യന്‍ ജനത കടുത്ത അതൃപ്തിയിലാണ്. അഫ്ഗാന്‍ അഭയാര്‍ത്ഥി മ്യൂണിക് നഗരത്തില്‍ ഒരു പ്രകടനത്തിന് നേരൈ കാര്‍ ഇടിച്ചു കയറ്റിയതോടെ 39 പേര്‍ക്കാണ് പരിക്കേറ്റത്.

അക്രമി അല്ലാഹു അക്ബര്‍ വിളിച്ചത് കേട്ടതായി ചില ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇയാള്‍ക്ക് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്ന് വ്യക്തമല്ല. ഏതായാലും തുടര്‍ച്ചയായി ഇത്തരം അക്രമങ്ങള്‍ അരങ്ങേറുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ കുടിയേറ്റ വിരുദ്ധ മനോഭാവം വര്‍ദ്ധിക്കുന്നുണ്ട്.

Other News in this category



4malayalees Recommends