ഇറാനും യുഎസും തമ്മിലുള്ള ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കാന്‍ റഷ്യ

ഇറാനും യുഎസും തമ്മിലുള്ള ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കാന്‍ റഷ്യ
ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചും അമേരിക്കയോട് ശത്രുത പുലര്‍ത്തുന്ന പ്രോക്‌സികള്‍ക്കുള്ള പിന്തുണയെക്കുറിച്ചും ഇറാനുമായി സംഭാഷണങ്ങള്‍ ആരംഭിക്കാന്‍ ഫെബ്രുവരിയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനെ ഫോണില്‍ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പ്രസിദ്ധികരിച്ച ബ്ലൂംബെര്‍ഗ് വാര്‍ത്താ ലേഖനമാണ് ഇത് പറയുന്നത്.

''അമേരിക്കയും ഇറാനും എല്ലാ പ്രശ്നങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് റഷ്യ വിശ്വസിക്കുന്നു'' എന്നും ''ഇത് നേടിയെടുക്കാന്‍ മോസ്‌കോ അതിന്റെ കഴിവിന്റെ പരമാവധി ചെയ്യാന്‍ തയ്യാറാണ്'' എന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ബ്ലൂംബെര്‍ഗിനോട് പറഞ്ഞു. ആ പങ്ക് വഹിക്കാന്‍ ആവശ്യപ്പെടാതെ തന്നെ റഷ്യ ഈ പ്രവര്‍ത്തനത്തിന് സന്നദ്ധത അറിയിച്ചതായി ഒരു പേര് വെളിപ്പെടുത്താത്ത വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ ബ്ലൂംബെര്‍ഗിനോട് പറഞ്ഞു.

''ഈ കാര്യങ്ങളുടെ പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍, പല കക്ഷികളും വിവിധ പ്രശ്നങ്ങളില്‍ സഹായിക്കാന്‍ സന്മനസ്സും സന്നദ്ധതയും പ്രകടിപ്പിക്കാന്‍ സാധ്യതയുണ്ട്... ആവശ്യമെങ്കില്‍ രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്യുന്നത് സ്വാഭാവികമാണ്.'' തിങ്കളാഴ്ച ഇറാനില്‍ നടന്ന ഒരു ടെലിവിഷന്‍ പത്രസമ്മേളനത്തില്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായേല്‍ ബഗായ് പറഞ്ഞു.

Other News in this category



4malayalees Recommends