യുഎഇയില്‍ ഫുട്‌ബോള്‍ കളിക്കിടെ അപകടകരമായ ഫ്‌ലയര്‍ ഉപയോഗിച്ചതിന് രണ്ടു പേരെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു
യുഎഇയില്‍ ഫുട്‌ബോള്‍ കളിക്കിടെ അപകടകരമായ ഫ്‌ലയര്‍ ഉപയോഗിച്ചതിന് രണ്ടു പേരെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നതിന്റെ പശ്ചാത്തലത്തില്‍ നിരോധിച്ചിട്ടുള്ളതും കത്താന്‍ സാധ്യതയുള്ളതോ പൈറോടെക്‌നിക്‌സ് പോലുള്ളതോ ആയ അപകടകരമായ വസ്തുക്കളും സ്‌പോര്‍ട്‌സ് സ്റ്റേഡിയങ്ങളിലോ പരിപാടി നടക്കുന്ന ഇടങ്ങളിലോ കൊണ്ടുവരരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്ക് 30,000 ദിര്‍ഹം വരെ പിഴയും മൂന്നു മാസം വരെ തടവും ലഭിക്കുന്നതാണ്.
കായിക പരിപാടികള്‍ നടക്കുന്നയിടത്ത് അപകടകരമായ വസ്തുക്കള്‍ ഉപയോഗിച്ചതിന് നിരവധി പേരെ പോലീസ് ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്.