ഫിഫ അറബ് കപ്പിനും ഫിഫ അണ്ടര്‍ 17 ലോകകപ്പിനും ഖത്തര്‍ വേദിയാകും

ഫിഫ അറബ് കപ്പിനും ഫിഫ അണ്ടര്‍ 17 ലോകകപ്പിനും ഖത്തര്‍ വേദിയാകും
2022 ലോകകപ്പ് സംഘടനത്തിലൂടെ ശ്രദ്ധേയമായ ഖത്തര്‍ ഈ വര്‍ഷം രണ്ട് സുപ്രധാന ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് കൂടി വേദിയാകുന്നു. ഈ വര്‍ഷം അവസാനം ഖത്തറില്‍ നടക്കുന്ന രണ്ട് പ്രധാന ടൂര്‍ണമെന്റുകളുടെ തീയതികള്‍ ഫിഫ പ്രഖ്യാപിച്ചു.

ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 ഡിസംബര്‍ 1ന് ആരംഭിച്ച് ഫൈനല്‍ ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18ന് നടക്കും.

ഈ വര്‍ഷം ഖത്തറില്‍ നടക്കുന്ന മറ്റൊരു പ്രധാന മത്സരമായ ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഖത്തര്‍ 2025 നവംബര്‍ 3 മുതല്‍ 27 വരെ നടക്കും.

Other News in this category



4malayalees Recommends