യുഎസില്‍ പലസ്തീന്‍ അനുകൂല പ്രക്ഷോഭത്തിന് ചുക്കാന്‍ പിടിച്ച വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു ; ട്രംപിന്റെ പുതിയ നീക്കം സര്‍വകലാശാലകളില്‍ !

യുഎസില്‍ പലസ്തീന്‍ അനുകൂല പ്രക്ഷോഭത്തിന് ചുക്കാന്‍ പിടിച്ച വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു ; ട്രംപിന്റെ പുതിയ നീക്കം സര്‍വകലാശാലകളില്‍ !
യുഎസിലെ കൊളംബിയ സര്‍വകലാശാലയില്‍ പലസ്തീന്‍ അനുകൂല പ്രക്ഷോഭത്തിന് ചുക്കാന്‍ പിടിച്ച വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു. മുഹ്‌മുദ് ഖലീലിനെയാണ് യുഎസ് ഇമിഗ്രേഷന്‍ ഏജന്റുമാര്‍ അറസ്റ്റ് ചെയ്തത്.

യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്സിലെ വിദ്യാര്‍ത്ഥിയായ മുഹ്‌മൂദ് ഖലീലിനെ ശനിയാഴ്ച വൈകുന്നേരം യൂണിവേഴ്സിറ്റിയിലെ താമസ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തതായി സ്റ്റുഡന്റ് വര്‍ക്കേഴ്സ് ഓഫ് കൊളംബിയ ലേബര്‍ യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭത്തെ ഇല്ലാതാക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനത്തിന്റെ ചുവടുപിടിച്ചായിരുന്നു ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ പരിശോധനയും അറസ്റ്റും. വിദ്യാര്‍ഥി പ്രക്ഷോഭത്തെ നേരിടുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കൊളംബിയ സര്‍വകലാശാലയ്ക്കുള്ള 40 കോടി ഡോളര്‍ സഹായം ട്രംപ് കഴിഞ്ഞദിവസം മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് ഉണ്ടായതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Other News in this category



4malayalees Recommends