ശക്തമായ ചുഴലിക്കാറ്റ് ; യുഎസില്‍ 27 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍

ശക്തമായ ചുഴലിക്കാറ്റ് ; യുഎസില്‍ 27 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍
അമേരിക്കയിലെ നാല് സംസ്ഥാനങ്ങളില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനാഷ്ടം. ടെക്‌സസില്‍ പൊടിക്കാറ്റിനെ തുടര്‍ന്നുണ്ടായ കാര്‍ അപകടങ്ങളിലെ മൂന്ന് മരണം ഉള്‍പ്പെടെ 27 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ചുഴലിക്കാറ്റ് ഏറ്റവുമധികം നാശനഷ്ടം വിതച്ച മിസോറിയില്‍ 14 പേര്‍ മരിച്ചു. 26 ചുഴലിക്കാറ്റുകള്‍ രൂപപ്പെട്ടതായി മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും ഇവയെല്ലാം നിലംതൊട്ടതായി സ്ഥിരീകരണമില്ല.

മിസോറിയില്‍ പലയിടങ്ങളിലും ഇനിയും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല. കാലാവസ്ഥ അനുകൂലമാകുന്നത് വരെ സുരക്ഷിത സ്ഥാനങ്ങളില്‍ മാറി താമസിക്കണമെന്ന് പ്രദേശവാസികള്‍ക്ക് ഭരണകൂടം മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച മുതല്‍ യുഎസില്‍ വിവിധ സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റുകള്‍ രൂപപ്പെട്ടിരുന്നു. മിസ്സോറി, അര്‍ക്കന്‍സാസ്, ടെക്‌സസ്, ഒക്ലഹോമ എന്നിവയാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച സംസ്ഥാനങ്ങള്‍.

വെള്ളിയാഴ്ച കന്‍സാസില്‍ ഒരു ഹൈവേയില്‍ ചുഴലിക്കാറ്റില്‍ 50-ലധികം വാഹനങ്ങള്‍ നിയന്ത്രണംവിട്ട് കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. ശനിയാഴ്ച വൈകുന്നേരം മുതല്‍ കാലാവസ്ഥ കൂടുതല്‍ രൂക്ഷമായിട്ടുണ്ട്. അര്‍ക്കന്‍സാസ്, ജോര്‍ജിയ എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒക്ലഹോമയില്‍ 689 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കത്തിനശിച്ചതായും, കാറ്റിനെത്തുടര്‍ന്ന് വര്‍ദ്ധിച്ചുവരുന്ന തീപിടിത്തത്തില്‍ 300 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Other News in this category



4malayalees Recommends