വൈറലാകാന്‍ എന്തും കാണിക്കുന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഒരു കുട്ടിയുടെ കഴുത്തില്‍ പാമ്പിനെയിട്ട് കളിപ്പിക്കുന്നതാണ് ഇപ്പോള്‍ വൈറല്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.
കുട്ടി ഭയന്ന് പാമ്പിനെ തട്ടിമാറ്റാന്‍ ശ്രമിക്കുമ്പോഴും വീഡിയോ പകര്‍ത്താനാണ് ക്യാമറക്ക് മുന്നിലുള്ളയാള്‍ ശ്രമിക്കുന്നതെന്നാണ് വിമര്‍ശനം. ക്ലിപ്പിന്റെ അവസാനം സമീപത്തുള്ള ഒരാള്‍ ഇടപെട്ട് പാമ്പിനെ നീക്കം ചെയ്യുന്നത് കാണാനാകും. നിരവധി ആളുകളാണ് വിമര്‍ശനവുമായി രംഗത്തുള്ളത്. ലൈക്കുകളും വൈറലാകുകയും ചെയ്യാന്‍ കുട്ടിയുടെ ജീവിതം വച്ച് കളിക്കുകയാണോ എന്നാണ് വിമര്‍ശനം.