ഹോളി ആഘോഷം ഗംഭീരമാക്കി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്. സിഡ്‌നിയിലെ കെംപ്‌സ് ക്രീക്കിലെ ബോച്ചെസെന്‍ വാസി അക്ഷര്‍ധാം പുരുഷോത്തം സ്വാമി നാരായണ്‍ സന്‍സ്തയുടെ സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ ബിഎപിഎസ് ആത്മീയ ആചാര്യന്‍ മഹന്ത് സ്വാമി മഹാരാജിന്റെ സാന്നിധ്യത്തിലായിരുന്നു ഹോളി ആഘോഷം.
ഹോളി ആഘോഷത്തിനെത്തിയ പ്രധാനമന്ത്രിക്കൊപ്പം ഓസ്‌ട്രേലിയന്‍ കാലാവസ്ഥാ വ്യതിയാന ഊര്‍ജ മന്ത്രി ക്രിസ് ബൊവന്‍, വിദ്യാഭ്യാസ മന്ത്രി ജാസണ്‍ ക്ലാരെ, കമ്യൂണിക്കേഷന്‍ മന്ത്രി മൈക്കലെ റോളന്‍ഡ് , പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവരുമുണ്ടായിരുന്നു.
92 കാരനായ മഹന്ത് സ്വാമി മഹാരാജില്‍ നിന്ന് അനുഗ്രഹം നേടാന്‍ ആയിരക്കണക്കിനാളുകളാണ് ഇവിടെ എത്തിയത്. അദ്ദേഹത്തിന്റെ സാന്നിധ്യം ആഘോഷത്തിന് മാറ്റുകൂട്ടി.
ആരാധനയ്ക്ക് മാത്രമായുള്ള ക്ഷേത്രമല്ല ഇതെന്നും സാമാധാനത്തിന്റെയും ശാന്തിയുടേയും ഇടമാണെന്നും വിശ്വാസമോ പശ്ചാത്തലമോ എന്തു തന്നെയായാലും ഇവിടെയെത്തുന്ന ഓരോരുത്തര്‍ക്കും സ്വന്തം ഭവനത്തില്‍ സമാധാനമായി ഇരിക്കുന്ന പ്രതീതിയാണ് ലഭിക്കുകയെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
നിറങ്ങളുടെ ഉത്സവമായഹളോ നന്മയുടെ വിജയത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.