ക്രിമിനലുകളുടെ പൗരത്വം റദ്ദാക്കുന്നതിന് റഫറണ്ടം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടന്‍. ലിബറല്‍ സഖ്യം അധികാരത്തിലെത്തിയാല്‍ ഭരണഘടനാ ഭേദഗതിയ്ക്കായി ജനഹിക പരിശോധന നടത്തുമെന്ന് പീറ്റര്‍ ഡട്ടന്‍ പറഞ്ഞു,
ഇരട്ട പൗരത്വമുള്ളവര്‍ ഗുരുതരമായ ഇരട്ട പൗരത്വത്തില്‍ ശിക്ഷിക്കപ്പെടുമെങ്കില്‍ അവരുടെ ഓസ്‌ട്രേലിയന്‍ പൗരത്വം റദ്ദാക്കാന്‍ മന്ത്രിമാര്‍ക്ക് അവകാശം നല്‍കണമെന്നാണ് ഡട്ടന്റെ ആവശ്യം.
സ്‌കോട്ട് മോറിസന്‍ സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന പീറ്റര്‍ഡട്ടന്‍ ഇത്തരത്തില്‍ ഒരാളുടെ പൗരത്വം റദ്ദാക്കിയത് ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.
ഇതു മറികടക്കുന്നതിനാണ് പീറ്റര്‍ ഡട്ടന്‍ റഫറണ്ടം നിര്‍ദ്ദേശിക്കുന്നത്.
എന്നാല്‍ ജീവിത ചെലവ് കൂടുന്നതുപോലുള്ള കാര്യങ്ങളില്‍ കൃത്യമായ നയപരിപാടികള്‍ ഇല്ലാത്തതിനാല്‍ ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് പീറ്റര്‍ ഡട്ടന്‍ ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുന്നതെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് കുറ്റപ്പെടുത്തി.