ന്യൂ സൗത്ത് വെയില്‍സില്‍ കൊലപാതക കേസുകള്‍ പത്തുവര്‍ഷത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതായി റിപ്പോര്‍ട്ടുകള്‍.
2024 ല്‍ 85 കൊലപാതകങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 2014ല്‍ 93 കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന റിപ്പോര്‍ട്ടാണിത്.
46പുരുഷന്മാരും 26 സ്ത്രീകളും 13 കൗമാരക്കാരും കുട്ടികളുമായവരുമാണ് കഴിഞ്ഞ വര്‍ഷം കൊല ചെയ്യപ്പെട്ടത്.
ഇതില്‍ പകുതിയും ഗാര്‍ഹിക പീഡനം മൂലമാണ്.
അതിനിടെ സംസ്ഥാനത്ത് കത്തികൊണ്ടുള്ള ആക്രമണങ്ങള്‍ തടയാന്‍ പൊലീസിന് കൂടുതല്‍ അധികാരം നല്‍കിയ ശേഷം നൂറോളം ആയുധങ്ങള്‍ പിടിച്ചെടുത്തതായി പ്രീമിയര്‍ ക്രിസ് മിന്‍സ് പറഞ്ഞു.
ഇക്കഴിഞ്ഞ ഡിസംബറിലാണ് നിയമ ഭേദഗതി കൊണ്ടുവന്നത്. പൊതു സ്ഥലങ്ങളില്‍ ചെറിയ സ്‌കാനറുകളും മെറ്റല്‍ ഡിറ്റക്ടറുകളും ഉപയോഗിച്ച് നാലായിരത്തിലേറെ പേരെ പരിശോധിച്ചതായും 67 പേര്‍ക്കെതിരെ കേസെടുത്തതായും ക്രിസ് മിന്‍സ് പറഞ്ഞു.