ഭര്‍ത്താവ് അറിയാതെ 35 ലക്ഷം രൂപയുടെ കടമുണ്ട്, സംഭവ ദിവസവും മകനുമായി ബന്ധുവീട്ടില്‍ പോയി പണം ചോദിച്ചു, അധിക്ഷേപങ്ങള്‍ കേട്ടതു മകന് സഹിച്ചില്ല, മക്കളുമൊത്ത് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചെന്നും അഫാന്റെ ഉമ്മയുടെ മൊഴി
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതി അഫാനെതിരെ ആദ്യമായി അമ്മ ഷെമിയുടെ മൊഴി. അഫാന്‍ ആദ്യം കഴുത്ത് ഞെരിച്ച് ചുമരില്‍ തലയടിച്ചുവെന്നും ബോധം വന്നപ്പോള്‍ മകന്‍ തന്നെയാണ് ചുറ്റിക കൊണ്ട് തലക്കടിച്ചതെന്നും ഷെമി പൊലീസിന് മൊഴി നല്‍കി. ഭര്‍ത്താവ് അറിയാതെ 35 ലക്ഷം രൂപയുടെ കടമുണ്ടെന്നും അവര്‍ മൊഴിയില്‍ പറയുന്നു.
സംഭവ ദിവസം 50,000രൂപ കടം തിരികെ നല്‍കണമായിരുന്നു. തട്ടത്തുമലയിലെ ബന്ധുവീട്ടില്‍ ഉള്‍പ്പെടെ മകനുമായി പോയി. അധിക്ഷേപങ്ങള്‍ കേട്ടത് മകന് സഹിച്ചില്ല. ഇതിന് ശേഷമാണ് അഫാന്‍ ആക്രമിച്ചത്. മക്കളുമൊത്ത് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. യൂ ട്യൂബില്‍ ഇളയമകനെ കൊണ്ട് പലതും സെര്‍ച്ച് ചെയ്യിച്ചുവെന്നും ഷെമി മൊഴി നല്‍കി. കിളിമാനൂര്‍ എസ്എച്ച്ഒക്കാണ് മൊഴി നല്‍കിയത്.