ലണ്ടനില്‍ വച്ച് ഇന്ത്യന്‍ വംശജയെ കൊലപ്പെടുത്തിയ കേസ് ; ഭര്‍ത്താവിനായി തിരച്ചില്‍ ഊര്‍ജ്ജിതം ; ഭര്‍ത്താവിന്റെ മാതാപിതാക്കളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു

ലണ്ടനില്‍ വച്ച് ഇന്ത്യന്‍ വംശജയെ കൊലപ്പെടുത്തിയ കേസ് ; ഭര്‍ത്താവിനായി തിരച്ചില്‍ ഊര്‍ജ്ജിതം ; ഭര്‍ത്താവിന്റെ മാതാപിതാക്കളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു
24 കാരിയായ ഹര്‍ഷിത ബ്രെല്ല കിഴക്കന്‍ ലണ്ടനില്‍ വച്ച് മരണപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ അറസ്റ്റില്‍. ഗാര്‍ഹിക പീഡനം , സ്ത്രീധനം വാങ്ങല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിലെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന ഹര്‍ഷിതയുടെ ഭര്‍ത്താവ് പങ്കജ് ലാംബയെ ഇനിയും പിടികൂടാനായിട്ടില്ല. ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

മാതാപിതാക്കളെ അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു.

Harshita Brella: Victim died of strangulation as police release new images  of suspect | UK | News | Express.co.uk

പങ്കജ് ലാംബയുടെ പിതാവ് ദര്‍ശന്‍ സിംഗും അമ്മ സുനിലുമാണ് മാര്‍ച്ച് 14ന് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതി എന്ന് സംശയിക്കുന്ന ലാംബയുടെ സഹോദരി ഉമ ഒളിവിലാണ്. അവര്‍ക്കായി പലയിടങ്ങളിലും പോലീസ് റെയ്ഡുകള്‍ നടക്കുന്നുമുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 14ന് ഭര്‍ത്താവിന്റെ കാറിന്റെ ബൂട്ടിനുള്ളിലായിരുന്നു ഹര്‍ഷിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിഴക്കന്‍ ലണ്ടനിലെ ബ്രിസ്ബെയിന്‍ റോഡിലായിരുന്നു കാര്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം നടന്ന പോസ്റ്റ് മോര്‍ട്ടത്തില്‍ ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയിരുന്നു. നിര്‍ണ്ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പ്രതിയ്ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

Other News in this category



4malayalees Recommends