ഷാര്‍ജയില്‍ വാഹനാപകടം, മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം, വാഹനമോടിച്ചത് പ്രായപൂര്‍ത്തിയാകാത്തയാള്‍

ഷാര്‍ജയില്‍ വാഹനാപകടം, മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം, വാഹനമോടിച്ചത് പ്രായപൂര്‍ത്തിയാകാത്തയാള്‍
ഷാര്‍ജയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇമാറാത്തി ആണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. 13നും 15നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. ബന്ധുവിന്റെ വീട്ടില്‍ ഇഫ്താറിനായി പോകുമ്പോഴായിരുന്നു അപകടം. കല്‍ബ റോഡില്‍ വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 13 വയസ്സുകാരനായിരുന്നു വാഹനം ഓടിച്ചിരുന്നത്.

അമിതവേഗതയില്‍ എത്തിയ വാഹനം റോഡില്‍ നിന്ന് തെന്നിമാറി മറിയുകയും തീപിടിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. മൂവരും കാറിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇഫ്താര്‍ സമയം ആരംഭിച്ചതിന് തൊട്ടുപിന്നാലെ 6.45ഓടെയാണ് അപകടം നടന്ന വിവരം ഷാര്‍ജ പോലീസ് ഓപറേഷന്‍സ് റൂമില്‍ ലഭിച്ചത്. ഉടന്‍ തന്നെ അടിയന്തിര സംഘം സ്ഥലത്തെത്തുകയായിരുന്നു. രണ്ട് ആണ്‍കുട്ടികള്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. മൂന്നാമത്തെയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവസ്ഥലത്ത് മരിച്ച കുട്ടികളുടെ മൃതദേഹം കൂടുതല്‍ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച ശേഷം പിന്നീട് കല്‍ബ കബര്‍സ്ഥാനില്‍ അടക്കം ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് വാഹനമോടിച്ചിരുന്നത്.

Other News in this category



4malayalees Recommends