യുകെയില്‍ അധികം പേരും ഓണ്‍ലൈന്‍ ബാങ്കിങ്ങിലേക്ക് പോയതോടെ സാന്റാന്‍ഡര്‍ തങ്ങളുടെ 95 ശാഖകള്‍ പൂട്ടാന്‍ ഒരുങ്ങുന്നു. 750ഓളം പേരുടെ ജോലി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍ ബാങ്കിങ് ഉപയോഗിക്കുന്നതോടെ ബാങ്ക് ശാഖയിലേക്ക് ഉപഭോക്താക്കളെത്തുന്നത് ചുരുക്കമാണ്. ജൂണ്‍ മുതല്‍ അതിന്റെ നാലിലൊന്ന് ശാഖകള്‍ എന്ന രീതിയില്‍ അടച്ചുപൂട്ടുകയാണ് ലക്ഷ്യമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഇതുമാത്രമല്ല 36 ശാഖകളിലെ സമയം കുറയ്ക്കുകയും 18 ശാഖകളില്‍ മുന്‍ കൗണ്ടറുകള്‍ നീക്കുകയും ചെയ്യും.
നേരത്തെ വിവിധ ബാങ്കുകള്‍ തങ്ങളുടെ ശാഖകള്‍ അടച്ചിരുന്നു. ലോയ്ഡ്‌സ് 136 അടച്ചുപൂട്ടലുകള്‍ പ്രഖ്യാപിച്ചിരുന്നു. ഡിജിറ്റല്‍ ബാങ്കിങ്ങ് വന്നതോടെയാണ് ബാങ്കുകള്‍ ബ്രാഞ്ചുകളുടെ എണ്ണം കുറയ്ക്കുന്നത്.