തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ ചൂഷണത്തിന് വിധേയരാകേണ്ടി വരാറുണ്ട്. ഇതില്‍ പ്രധാനമായി കാരണമാകുന്നത് ഉന്നത സ്ഥാനം അലങ്കരിക്കുന്ന മേലാളന്‍മാര്‍ ഇവരെ ഏത് വിധത്തിലും ചൂഷണം ചെയ്യാമെന്ന മാനസിക നിലയിലേക്ക് വരുമ്പോഴാണ്. എന്നാല്‍ ചൂഷണത്തിന് ഇരകളാകേണ്ടി വരുന്നവര്‍ മറുപോരാട്ടം നടത്തുന്നതോടെ ഇത്തരക്കാര്‍ പണികിട്ടുകയും ചെയ്യും.
ഇപ്പോള്‍ യുകെയില്‍ പ്രമുഖ ബാരിസ്റ്ററായി വിലസിയിരുന്ന ഒരു ഇന്ത്യന്‍ വംശജനാണ് പണി ഇരന്നുവാങ്ങിയിരിക്കുന്നത്. ജോലിയില്‍ കയറി ആദ്യ ദിവസം തന്നെ ജൂനിയര്‍ അഭിഭാഷകയെ അനാവശ്യ സെക്‌സില്‍ ഉപയോഗിച്ചതാണ് 59-കാരനായ നവ്‌ജോത് ജോ സിദ്ദു കെസിയ്ക്ക് വിനയായത്. ഈ അനാവശ്യ പരിപാടിക്ക് ഇയാളെ ബാര്‍ ട്രിബ്യൂണല്‍ & അഡ്ജുഡിക്കേഷന്‍ സര്‍വ്വീസ് വിലക്കി.
20-കളില്‍ പ്രായമുള്ള ജൂനിയറിനാണ് ആദ്യ ദിവസം തന്നെ ഇത്തരമൊരു ദുരനുഭവം നേരിട്ടത്. ബാരിസ്റ്ററാകാന്‍ സ്വപ്‌നം കണ്ടിരുന്ന പെണ്‍കുട്ടി തൊഴില്‍ പരിചയത്തിനായി എത്തിയപ്പോഴായിരുന്നു അതിക്രമം. സിദ്ദുവിന് എതിരെ മൂന്ന് പ്രൊഫഷണല്‍ അച്ചടക്കലംഘനങ്ങളാണ് ശരിയായി കണ്ടെത്തിയത്.
ലൈംഗികമായ തരത്തില്‍ സമീപിച്ച ബാരിസ്റ്റര്‍, അനാവശ്യവും, താല്‍പര്യമില്ലാത്തതുമായ ലൈംഗികതയിലേക്ക് ജൂനിയറിനെ ഉപയോഗിച്ചെന്ന് പാനല്‍ സ്ഥിരീകരിച്ചു. സിദ്ദുവിനെ ഡീബാര്‍ ചെയ്യാനാണ് പാനല്‍ പ്രഖ്യാപനം നടത്തിയത്. ഒരു കേസിന്റെ ആവശ്യത്തിനായി ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയ ഇയാള്‍ യുവതിയെ കിടക്ക പങ്കിടാന്‍ ക്ഷണിക്കുകയായിരുന്നു.
താന്‍ സോഫയില്‍ ഇരിക്കാമെന്നും, പോകാമെന്നും പറഞ്ഞെങ്കിലും നിര്‍ബന്ധിച്ച് ബെഡില്‍ ഇരുത്തിയ ശേഷം സിദ്ദു ലൈംഗികമായി കയറിപ്പിടിക്കുകയായിരുന്നു. മറ്റൊരു സ്ത്രീയും ഇയാള്‍ക്കെതിരെ തെളിവ് നല്‍കി.