13500 കോടി തട്ടിയ കേസിലെ പ്രതി, മെഹുല്‍ ചോക്‌സി ഭാര്യക്കൊപ്പം ബെല്‍ജിയത്തില്‍ ; വിട്ടുകിട്ടാന്‍ നടപടി തുടങ്ങി
കോടികളുടെ തട്ടിപ്പ് കേസിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് മുങ്ങിയ മെഹുല്‍ ചോക്‌സി ബെല്‍ജിയത്തിലുണ്ടെന്ന് റിപ്പോര്‍ട്ട്. മെഹുല്‍ ചോക്‌സി ബെല്‍ജിയത്തില്‍ ഭാര്യയോടൊപ്പം താമസിക്കുന്നുവെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ചോക്‌സിയെ വിട്ടുകിട്ടാന്‍ ഇന്ത്യ നടപടി തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ബെല്‍ജിയന്‍ പൗരത്വം കിട്ടാന്‍ വ്യാജ രേഖ ഹാജരാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയിലാണ് മെഹുല്‍ ചോക്‌സി നേരത്തെ താമസിച്ചിരുന്നത്. ഇന്ത്യയിലും, ആന്റിഗ്വയിലും പൗരത്വം ഉള്ളതായി ബെല്‍ജിയത്തെ അറിയിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നും 13500 കോടി തട്ടിയ കേസിലെ പ്രതിയാണ് മെഹുല്‍ ചോക്‌സി.