അഞ്ച് കുട്ടികളെ വേണമെന്നായിരുന്നു ആഗ്രഹം, ഇനി ശ്രമിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഡോക്ടര്‍ പറഞ്ഞതുകൊണ്ട് പ്രസവം അവസാനിപ്പിച്ചു : രംഭ

അഞ്ച് കുട്ടികളെ വേണമെന്നായിരുന്നു ആഗ്രഹം, ഇനി ശ്രമിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഡോക്ടര്‍ പറഞ്ഞതുകൊണ്ട് പ്രസവം അവസാനിപ്പിച്ചു : രംഭ
തെന്നിന്ത്യന്‍ സിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു രംഭ. മലയാളത്തിനു പുറമെ തമിഴ് തെലുങ്ക്, കന്നഡ ഭാഷകളിലും താരം സജീവമായിരുന്നു. സിനിമയിലേക്കുള്ള മടങ്ങിവരവിന് ഒരുങ്ങിയിരിക്കുകയാണ് നടി രംഭ. അതേസമയം കുടുംബജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന നടിയാണ് രംഭ.

വിവാഹത്തിന് ശേഷം നടി അഭിനയത്തില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു. കാനഡയില്‍ സെറ്റില്‍ഡായ നടി കുടുംബജീവിതത്തിന്റെ കൂടുതല്‍ പ്രാധാന്യം കൊടുക്കുകയും ഇപ്പോള്‍ സിനിമയിലേക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പിലാണുള്ളത്. തന്റെ പ്രസവത്തെ കുറിച്ചും കുടുംബത്തെ പറ്റിയുമൊക്കെ രംഭ പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

അഞ്ച് മക്കളെ വേണമെന്ന ആഗ്രഹം നടക്കാത്തതിനെ പറ്റി രംഭ തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 'എന്റെ ഭര്‍ത്താവിന്റെ അമ്മയ്ക്ക് അഞ്ച് മക്കളാണ്. അമ്മായിയമ്മയെ മറി കടന്ന് എനിക്കും അത്രയും കുട്ടികളെ പ്രസവിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ ആദ്യത്തെ മൂന്ന് പ്രസവവും സിസേറിയന്‍ ആയിരുന്നു. അതുകൊണ്ട് ഇനി ഒരു കുട്ടിക്ക് വേണ്ടി ശ്രമിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഡോക്ടര്‍ പറഞ്ഞത് കൊണ്ടാണ് താന്‍ പ്രസവിക്കുന്നത് അവസാനിപ്പിച്ചത്' എന്നാണ് രംഭ പറയുന്നത്.

മൂന്ന് തവണ പ്രസവിച്ചിട്ടും തനിക്ക് പോസ്റ്റ്പാര്‍ട്ടം ഡിപ്രെഷന്‍ ഒന്നും വന്നിരുന്നില്ല എന്നും ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍ എല്ലാ സമയത്തും നീ ദേഷ്യത്തിലാണ്, അതുകൊണ്ട് പ്രത്യേകിച്ച് മാറ്റമൊന്നും തോന്നുന്നില്ല എന്ന് പറയുകയും ചെയ്തുവെന്ന് നടി പറഞ്ഞു.

Other News in this category



4malayalees Recommends