'മമ്മൂട്ടിക്കു വേണ്ടി ഞാന്‍ ശബരിമലയില്‍ വഴിപാട് കഴിച്ചതില്‍ വാര്‍ത്ത എന്ത്?അതെന്റെ സ്വകാര്യം'; മോഹന്‍ലാല്‍
മോഹന്‍ലാല്‍ ശബരിമല ദര്‍ശനത്തിനിടയില്‍ മമ്മൂട്ടിയ്ക്ക് വഴിപാട് നടത്തിയ സംഭവം വാര്‍ത്തകളില്‍ ഏറെ ഇടംപിടിച്ചിരുന്നു. ഇപ്പോള്‍ ആ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. വഴിപാട് കഴിച്ചത് തീര്‍ത്തും സ്വകാര്യമായ കാര്യമാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. അതില്‍ എന്താണ് വാര്‍ത്തെയെന്നും അദ്ദേഹം ചോദിച്ചു.
'മമ്മൂട്ടിക്കു വേണ്ടി ഞാന്‍ ശബരിമലയില്‍ വഴിപാട് കഴിച്ചതില്‍ എന്താണ് വാര്‍ത്ത? തീര്‍ത്തും സ്വകാര്യമായ കാര്യമാണ്. മമ്മൂട്ടി എനിക്കു സഹോദരതുല്യനാണ്'- എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.
കഴിഞ്ഞ ആഴ്ചയായിരുന്നു ശബരിമല ദര്‍ശനത്തിനിടയില്‍ മമ്മൂട്ടിയുടെ പേരില്‍ മോഹന്‍ലാല്‍ വഴിപാട് നടത്തിയത്. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് നടന്‍ ഉഷപൂജ നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും നടന്‍ വഴിപാട് അര്‍പ്പിച്ചിരുന്നു.