സംഘര്‍ഷത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് കാനഡയില്‍ ദാരുണാന്ത്യം. പഞ്ചാബ് സ്വദേശിയായ ഹര്‍സിമ്രത് രണ്‍ധാവ എന്ന 21 വയസുകാരിയാണ് കൊല്ലപ്പെട്ടത്.
ഒന്റേറിയോയിലേ മൊഹാക്ക് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ഹര്‍സിമ്രത്. കാറില്‍ വന്ന രണ്ട് സംഘങ്ങള്‍ തമ്മില്‍ വെടിവെയ്പ്പ് ഉണ്ടായപ്പോള്‍ ഹര്‍സിമ്രത് സമീപത്ത് ബസ് കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടെ യുവതിക്ക് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു.
സംഭവമറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ നെഞ്ചില്‍ വെടിയേറ്റ നിലയിലാണ് ഹര്‍സിമ്രതിനെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് കാറുകളിലായി വന്ന സംഘം പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെയാണ് ഒരു വെടിയുണ്ട ഹര്‍സിമ്രതിന്റെ ജീവനെടുത്തത്. തൊട്ടുപിന്നാലെ തന്നെ സംഘം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.