ഏറ്റവും വലിയ ബാങ്കുകളിലൊന്നായ വെസ്റ്റ് പാക് ബാങ്ക് 1500 ലേറെ ജീവനക്കാരെ പിരിച്ചുവിടാനൊുങ്ങുന്നതായി റിപ്പോര്‍ട്ട്
ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ വെസ്റ്റ്പാക് ബാങ്ക് 1500 ലേറെ ജീവനക്കാരെ പിരിച്ചുവിടാനൊുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇത് ബാങ്കിന്റെ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ പിരിച്ചുവിടലാണെന്നാണ് റിപ്പോര്‍ട്ട്.
കണക്കുകള്‍ പ്രകാരം 36000 പേര്‍ അടങ്ങുന്ന ജീവനക്കാരില്‍ അഞ്ചു ശതമാനം പേരെ പിരിച്ചുവിടും. 1500 എന്ന കണക്ക് സ്ഥിരീകരിക്കാന്‍ അധികൃതര്‍ വിസമ്മതിച്ചിട്ടുണ്ട്. നിക്ഷേപ മുന്‍ഗണന അനുസരിച്ച് ബാങ്ക് തങ്ങളുടെ ജീവനക്കാരുടെ ഘടന തീരുമാനിക്കുമെന്ന് വെസ്റ്റ്പാക് ബാങ്ക് അറിയിച്ചു.