മഹാരാഷ്ട്രയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ചു; സഹപാഠികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

മഹാരാഷ്ട്രയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ചു; സഹപാഠികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍
മഹാരാഷ്ട്രയിയില്‍ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. പൂനെ, സോളാപൂര്‍, സാംഗ്ലി എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് സഹപാഠികളും വിദ്യാര്‍ത്ഥിയുടെ സുഹൃത്തുമാണ് അറസ്റ്റിലായത്. പ്രതികളെ മെയ് 27 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതായും പൊലീസ് അറിയിച്ചു.

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലാണ് സംഭവം.മെയ് 18 ന് രാത്രി തിയേറ്ററില്‍ സിനിമ കാണാന്‍ പോയപ്പോഴാണ് 22 കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. അതിനുമുമ്പ് പ്രതികള്‍ വിദ്യാര്‍ത്ഥിനിയെ ഫ്‌ലാറ്റിലേക്ക് കൊണ്ടുപോയതായും പൊലീസ് പറഞ്ഞു.20 നും 22 നും ഇടയില്‍ പ്രായമുള്ള മൂവരും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഇതിനെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പൊലീസ് വ്യക്തമാക്കി.

കര്‍ണാടകയിലെ ബെലഗാവി സ്വദേശിയായ പെണ്‍കുട്ടി പീഡന വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ വിശ്രാംബാഗ് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ പ്രകാരം കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.മദ്യലഹരിയിലായിരുന്ന പ്രതികള്‍ അവള്‍ക്ക് മദ്യം ചേര്‍ത്ത പാനീയം നല്‍കിയെന്നും അത് കൂടിച്ചതിന് ശേഷം അവള്‍ക്ക് തലകറക്കം അനുഭവപ്പെട്ടുവെന്നും അതിജീവിത പൊലീസിനോട് പറഞ്ഞു.അതിജീവിതയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

Other News in this category



4malayalees Recommends