അഹമ്മദാബാദില്‍ തകര്‍ന്നു വീണ വിമാനത്തില്‍ പത്തനംതിട്ട സ്വദേശിയായ നഴ്‌സും. കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോണ്‍ സവീട്ടില്‍ രഞ്ജിത ആര്‍ നായര്‍ (39) ആണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഒമാനില്‍ നഴ്‌സായിരുന്ന രഞ്ജിത, യുകെയില്‍ നഴ്‌സായി ജോലി ലഭിച്ചിരുന്നു. യുകെയിലെക്ക് പോകാനായി കൊച്ചിയില്‍ നിന്നാണ് അഹമ്മദാബാദിലെത്തിയത്. ഇന്നലെയാണ് രഞ്ജിത വീട്ടില്‍ നിന്ന് യാത്ര പുറപ്പെട്ടത്. വിമാനത്തില്‍ മറ്റൊരു മലയാളിയും ഉണ്ടായിരുന്നതായാണ് വിവരം.
അഹമ്മദാബാദിലെ ജനവാസ മേഖലയില്‍ ഇന്ന് ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്.
ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാനദുരന്തത്തില്‍ മരണ സംഖ്യ ഉയരുന്നു. ഇതുവരെയും 133 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അഹമ്മദാബാദില്‍നിന്നു ലണ്ടനിലേക്കു പോയ എയര്‍ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് ജനവാസ മേഖലയില്‍ തകര്‍ന്നു വീണത്. യാത്രക്കാരുടെ പട്ടികയില്‍ 169 ഇന്ത്യക്കാരുണ്ട്. 53 ബ്രിട്ടീഷുകാര്‍, 7 പോര്‍ച്ചു?ഗീസ് പൗരന്‍മാര്‍, കാനഡയില്‍ നിന്നുള്ള ഒരാള്‍ എന്നിങ്ങനെയാണ് യാത്രക്കാരെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍.