ശിശുക്ഷേമ സമിതിയില്‍ നിന്നും ദത്തെടുത്ത അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു ; 52 കാരനായ വളര്‍ത്തച്ഛന്‍ അറസ്റ്റില്‍

ശിശുക്ഷേമ സമിതിയില്‍ നിന്നും ദത്തെടുത്ത അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു ; 52 കാരനായ വളര്‍ത്തച്ഛന്‍ അറസ്റ്റില്‍
തിരുവനന്തപുരത്ത് അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച വളര്‍ത്തച്ഛന്‍ അറസ്റ്റില്‍. ശിശുക്ഷേമ സമിതിയില്‍ നിന്നും ദത്തെടുത്ത കുഞ്ഞാണ് പീഡനത്തിനിരയായത്. കുട്ടിയുടെ അമ്മയും അച്ഛനും തമ്മില്‍ ഏറെ നാളുകളായി അസ്വാരസ്യത്തിലാണ്.

തനിക്ക് അച്ഛനില്‍ നിന്നും മോശം അനുഭവമുണ്ടായതായി കുട്ടി ആദ്യം അമ്മയോടാണ് പറഞ്ഞത്. തുടര്‍ന്ന് അമ്മ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതോടെ അഞ്ച് വയസ്സുകാരി പീഡനത്തിനിരയായി എന്ന വിവരം പൊലീസ് സ്ഥിരീകരിച്ചു

തുടര്‍ന്ന് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് 52കാരനായ വളര്‍ത്തച്ഛനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 2020ലാണ് കുട്ടിയെ ശിശുക്ഷേമസമിതിയില്‍ നിന്നും ദത്തെടുത്തത്.

Other News in this category



4malayalees Recommends