നിലമ്പൂരില്‍ ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനം പരിശോധിച്ച് പൊലീസ്; പെട്ടി താഴെയിറക്കി പരിശോധിച്ചു

നിലമ്പൂരില്‍ ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനം പരിശോധിച്ച് പൊലീസ്; പെട്ടി താഴെയിറക്കി പരിശോധിച്ചു
ഉപതെരഞ്ഞെടുപ്പ് നടത്തുന്ന നിലമ്പൂരില്‍ ഷാഫി പറമ്പിലില്‍ എംപിയും രാഹുല്‍ മാങ്കൂട്ടം എംഎല്‍എയും സഞ്ചരിച്ച വാഹനം പരിശോധിച്ച് പൊലീസ്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് വാഹന പരിശോധന. വാഹനത്തില്‍ നിന്ന് പെട്ടി താഴെയിറക്കി പരിശോധിച്ചു. പെട്ടിയില്‍ വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു.

വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരോട് രാഹുല്‍ മാങ്കൂട്ടത്തില്‍ കയര്‍ത്തു. സിപിഎമ്മിന് വേണ്ടി വേഷം കെട്ടേണ്ടന്ന് ഷാഫിയും രാഹുലും ഉദ്യോഗസ്ഥരോട് പൊട്ടിത്തെറച്ചു, പരിശോധന ഏകപക്ഷീയമാണെന്ന് ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടവും പ്രതികരിച്ചു. യുഡിഎഫ് എംപിമാരുടെയും ജനപ്രതിനിധികളുടെയും വണ്ടി മാത്രമാണ് പരിശോധിക്കുന്നതെന്നും ഷാഫി വിമര്‍ശിച്ചു.

Other News in this category



4malayalees Recommends