വി മുരളീധരന് ജ്യോതിയെ നേരത്തെ അറിയാം, വിദേശ യാത്രക്ക് വിദേശകാര്യമന്ത്രാലയത്തില്‍ നിന്ന് സഹായം ലഭിച്ചോ'? ചോദ്യവുമായി സന്ദീപ് വാര്യര്‍

വി മുരളീധരന് ജ്യോതിയെ നേരത്തെ അറിയാം, വിദേശ യാത്രക്ക് വിദേശകാര്യമന്ത്രാലയത്തില്‍ നിന്ന് സഹായം ലഭിച്ചോ'? ചോദ്യവുമായി സന്ദീപ് വാര്യര്‍
ബിജെപി നേതാവും മുന്‍കേന്ദ്ര മന്ത്രിയുമായിരുന്ന വി മുരളീധരന് ചാരവനിതയായ ജ്യോതി മല്‍ഹോത്രയെ നേരത്തെ അറിയാമെന്ന ആരോപണവുമായി കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. എത്ര മറച്ചുവെക്കാന്‍ ശ്രമിച്ചാലും സത്യം പുറത്തുവരുമെന്നും ജ്യോതിയുടെ വിദേശയാത്രകള്‍ക്ക് വിദേശകാര്യമന്ത്രാലയത്തില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

വാഗാ ബോര്‍ഡില്‍ വച്ച് പാസ്‌പോര്‍ട്ട് പരിശോധിക്കുന്ന സൈനികനോട് ജ്യോതി മല്‍ഹോത്ര ഹരിയാന ബിജെപി എന്ന് പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ കേരള ബിജെപിയിലെ ശമ്പളം പറ്റുന്ന മാധ്യമ വിഭാഗം മേധാവി ജ്യോതി മല്‍ഹോത്രയെ മന്ത്രിയുടെ പിആര്‍ വര്‍ക്കിന് വേണ്ടി അസൈന്‍ ചെയ്തതല്ലേയെന്നും ഈ മാധ്യമ വിഭാഗം മേധാവിയുടെ ദില്ലി വീട്ടില്‍ താമസിച്ചല്ലേ ഡിആര്‍ഡിഒ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ഒരുത്തന്‍ തട്ടിപ്പ് നടത്തിയതെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.

കേരള ടൂറിസം വകുപ്പിന്റെ ക്ഷണം അനുസരിച്ച് വരുന്നത് 2024 ജനുവരിക്ക് ശേഷം മാത്രം. എന്നാല്‍ വി മുരളീധരന്റെ വന്ദേ ഭാരത് ഉദ്ഘാടന മഹാമഹ റിപ്പോര്‍ട്ടിംഗിന് വേണ്ടി ജ്യോതി 2023 സെപ്റ്റംബറില്‍ തന്നെ കേരളത്തിലെത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് ജ്യോതി മല്‍ഹോത്രയെ കേരളത്തിലെ രണ്ടാം വന്ദേ ഭാരത ട്രെയിനിന്റെ ഉദ്ഘാടനത്തിന് വേണ്ടി മാത്രം വിമാനത്താവളം പോലുമില്ലാത്ത കാസര്‍കോട് എത്തിച്ചതാരാണെന്നും വി മുരളീധരന്‍ മറുപടി പറയണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു.

Other News in this category



4malayalees Recommends