'വിറകുവെട്ടിയവരും വെള്ളം കോരിയവരും ഏറെ ഉണ്ട് ,അവരില്‍ ഒരാള്‍ മുഖ്യമന്ത്രിയാകും, ഏത് പാര്‍ട്ടിയില്‍ ആണെന്ന് ആദ്യം തരൂര്‍ തീരുമാനിക്കട്ടെ': കെ.മുരളീധരന്‍

'വിറകുവെട്ടിയവരും വെള്ളം കോരിയവരും ഏറെ ഉണ്ട് ,അവരില്‍ ഒരാള്‍ മുഖ്യമന്ത്രിയാകും, ഏത് പാര്‍ട്ടിയില്‍ ആണെന്ന് ആദ്യം തരൂര്‍ തീരുമാനിക്കട്ടെ': കെ.മുരളീധരന്‍
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും പിന്തുണ തനിക്കാണെന്ന സര്‍വ്വേ റിപ്പോര്‍ട്ട് പങ്കുവച്ച ശശി തരൂരിനെതിരെ കെ.മുരളീധരന്‍ രംഗത്ത്.

വിശ്വം വിശ്വത്തിന്റെ കാര്യം നോക്കട്ടെ നമുക്ക് കേരളം മതി എന്ന് അദ്ദേഹം പറഞ്ഞു.തരൂര്‍ ഏത് പാര്‍ട്ടിയില്‍ ആണെന്ന് ആദ്യം തരൂര്‍ തീരുമാനിക്കട്ടെ.യുഡിഎഫ് അധികാരത്തില്‍ വന്നാല്‍,വിറകുവെട്ടിയവരും വെള്ളം കോരിയവരും ഏറെ ഉണ്ട് മുഖ്യമന്ത്രി കസാരയിലേക്ക്.അവരില്‍ ഒരാള്‍ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു

Other News in this category

4malayalees Recommends