കടുംപിടുത്തം കൂടുന്നു, ഇന്ത്യക്കുള്ള അധിക തീരുവ റഷ്യന്‍ എണ്ണയുടെ പേരില്‍ മാത്രമല്ലെന്ന് സമ്മതിച്ച് അമേരിക്ക

കടുംപിടുത്തം കൂടുന്നു, ഇന്ത്യക്കുള്ള അധിക തീരുവ റഷ്യന്‍ എണ്ണയുടെ പേരില്‍ മാത്രമല്ലെന്ന് സമ്മതിച്ച് അമേരിക്ക
ഇന്ത്യക്കുള്ള അധിക തീരുവ റഷ്യന്‍ എണ്ണയുടെ പേരില്‍ മാത്രമല്ലെന്ന് സമ്മതിച്ച് അമേരിക്ക. വ്യാപാര കരാര്‍ ചര്‍ച്ച ഇന്ത്യ അനാവശ്യമായി നീട്ടിയെന്നാണ് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബസന്റ് ആരോപിക്കുന്നത്. ഇന്ത്യ ചില വിഷയങ്ങളില്‍ കടുംപിടുത്തം പിടിക്കുകയാണ്. മേയില്‍ ഒപ്പിടുമെന്ന് പ്രതീക്ഷിച്ച കരാറാണ് ഇത്രയും നീണ്ടതെന്നാണ് യു.എസ് കുറ്റപ്പെടുത്തുന്നത്. അതേസമയം ഇന്ത്യ- അമേരിക്ക താരിഫ് യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് മേല്‍ 25 ശതമാനം അധിക തീരുവയടക്കം 50 ശതമാനം നികുതി ചുമത്തിയത് ഏതൊക്കെ മേഖലയെ ബാധിക്കുമെന്ന് സര്‍ക്കാര്‍ നിരീക്ഷിക്കുകയാണ്.

ട്രംപിന്റെ അധിക തീരുവ നിലവില്‍ വന്ന ശേഷമുള്ള സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഏതെല്ലാം മേഖലകള്‍ക്ക് സഹായം വേണമെന്ന് സര്‍ക്കാര്‍ കൈകൊണ്ടിട്ടുണ്ട്. അമേരിക്കയുടെ തീരുവ ബാധിക്കുന്ന ടെക്‌സ്‌റ്റൈല്‍ മേഖല, സമുദ്രോല്‍പ്പന്ന മേഖലയ്ക്കുമൊക്കെ കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കും. നാല്‍പ്പത് രാജ്യങ്ങളിലേക്കെങ്കിലും ഇന്ത്യയുടെ കയറ്റുമതി നടത്താനുള്ള സാധ്യതകളാണ് സര്‍ക്കാര്‍ തേടുന്നത്.

Other News in this category



4malayalees Recommends